ഖാർഗെ രാജ്യസഭാ പ്രതിപക്ഷനേതൃസ്ഥാനം രാജിവച്ചു
ഖാർഗെ രാജ്യസഭാ  പ്രതിപക്ഷനേതൃസ്ഥാനം രാജിവച്ചു
Sunday, October 2, 2022 1:09 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കാ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തി​നു പി​ന്നാ​ലെ രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം രാ​ജി​വ​ച്ച് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ​ഗാ​ന്ധി​യെ ക​ണ്ടാ​ണ് ഖാ​ർ​ഗെ രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്.

ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി എ​ന്ന ഉ​ദ​യ്പൂ​ർ ചി​ന്ത​ൻ ശി​ബി​ര തീ​രു​മാ​നം അ​നു​സ​രി​ച്ചാ​ണു രാ​ജി.
ഖാ​ർ​ഗെ​യു​ടെ രാ​ജി വി​വ​രം കോ​ണ്‍ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ സോ​ണി​യാ​ഗാ​ന്ധി രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​നെ അ​റി​യി​ക്കും. പ​ക​രം പു​തി​യ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത് ഇ​ക്കാ​ര്യ​വും അ​റി​യി​ക്കും.


രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് പി. ​ചി​ദം​ബ​രം, ദി​ഗ്‌​വി​ജ​യ് സിം​ഗ് തു​ട​ങ്ങി​യ പേ​രു​ക​ൾ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ട്. കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നു​ള്ള​യാ​ൾ ആ​കു​മെ​ന്ന​തി​നാ​ൽ രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം വ​ട​ക്കേ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള നേ​താ​വി​ന് ന​ൽ​ക​ണ​മെ​ന്ന വാ​ദ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഈ ​വാ​ദം പ​രി​ഗ​ണി​ച്ചാ​ൽ ദി​ഗ്‌​വി​ജ​യ് സിം​ഗി​നെ കൂ​ടാ​തെ മ​ഹാ​രാ​ഷ്‌ട്ര​യി​ൽ നി​ന്നു​ള്ള മു​കു​ൾ വാ​സ്നി​ക്, പ്ര​മോ​ദ് തി​വാ​രി തു​ട​ങ്ങി​യ നേ​താ​ക്ക​ൾ​ക്കും സാ​ധ്യ​ത​യു​ണ്ട്. ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ബം​ഗാ​ളി​ൽ നി​ന്നു​ള്ള അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.