പ്രകൃതിവാതക വിലയിൽ 40 ശതമാനം വർധന
പ്രകൃതിവാതക വിലയിൽ 40 ശതമാനം വർധന
Sunday, October 2, 2022 1:28 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​കൃ​തി​വാ​ത​ക​ത്തി​ന്‍റെ വി​ല വ​ർ​ധി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വി​ല​യി​ൽ ഒ​റ്റ​യ​ടി​ക്ക് 40 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച​ത്. ഇ​തോ​ടെ സി​എ​ൻ​ജി​ക്കും പൈ​പ്പ് വ​ഴി​യു​ള്ള ഗ്യാ​സി​നും വി​ല കൂ​ടും. 2019നു ശേ​ഷം മൂ​ന്നാം ത​വ​ണ​യാ​ണ് രാ​ജ്യ​ത്ത് വാ​ത​ക​വി​ല ഉ​യ​ർ​ത്തു​ന്ന​ത്.

ഇ​തോ​ടെ ഡ​ൽ​ഹി, മും​ബൈ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ സി​എ​ൻ​ജി​ക്കും പൈ​പ്പ്‌​ലൈ​ൻ ഗ്യാ​സി​നും ഉ​ട​ൻ വി​ല​കൂ​ടും. വൈ​ദ്യു​തി, വ​ളം ഉ​ത്പാ​ദ​ന​ച്ചെല​വും വ​ർ​ധി​ക്കും. സ​ബ്സി​ഡി ല​ഭ്യ​മാ​കു​ന്ന​തി​നാ​ൽ വ​ളം ഉ​ത്പാ​ദ​ന ചെ​ല​വി​ലെ വ​ർ​ധ​ന സാ​ധാ​ര​ണ​ക്കാ​രെ നേ​രി​ട്ടു ബാ​ധി​ക്കി​ല്ല.


ഒ​എ​ൻ​ജി​സി​യു​ടെയും ഓ​യി​ൽ ഇ​ന്ത്യ​യു​ടെയും ഫീ​ൽ​ഡു​ക​ളി​ൽ​ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ത​ക​ത്തി​ന്‍റെ വി​ല ശ​നി​യാ​ഴ്ച യൂ​ണി​റ്റി​ന് 6.1 ഡോ​ള​റി​ൽ​നി​ന്ന് 8.57 ഡോ​ള​റാ​യി വ​ർ​ധി​ച്ചു. റി​ല​യ​ൻ​സ്-​ബി​പി​ആ​ന്ധ്ര​യി​ൽ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ത​ക​ത്തി​ന്‍റെെ വി​ല യൂ​ണി​റ്റി​ന് 9.92 ഡോ​ള​റി​ൽ​നി​ന്ന് 12.46 ഡോ​ള​റാ​യും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ണ്ടാ​യ അ​നി​ശ്ചി​ത​ത്വ​മാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ നി​ര​ക്ക് ഉ​യ​രാ​നു​ള്ള കാ​ര​ണം. ഗ്യാ​സ് ട്രാ​ൻ​സ്പോ​ട്ട​റു​ക​ളു​ടെ ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് വി​ത​ര​ണ​ത്തി​ലു​ണ്ടാ​യ ക്ഷാ​മ​വും തി​രി​ച്ച​ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.