മുംബൈയിലെ മലയാളി കോൺഗ്രസ് നേതാവ് ആനി ശേഖർ അന്തരിച്ചു
മുംബൈയിലെ മലയാളി കോൺഗ്രസ് നേതാവ് ആനി ശേഖർ അന്തരിച്ചു
Monday, October 3, 2022 2:19 AM IST
മും​​​ബൈ: മും​​​ബൈ​​​യി​​​ലെ പ്ര​​​മു​​​ഖ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വും മ​​​ല​​​യാ​​​ളി​​​യു​​​മാ​​​യ ആ​​​നി ശേ​​​ഖ​​​ർ(84) അ​​​ന്ത​​​രി​​​ച്ചു. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​യാ​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​​കൊ​​​ളാ​​​ബ​​​യി​​​ലെ ഹോ​​​ളി നെ​​​യിം ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ .കൊ​​​ളാ​​​ബ​​​യി​​​ൽ​​​നി​​​ന്നു 2004, 2009 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ആ​​​നി ശേ​​​ഖ​​​ർ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി. 2014ൽ ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടു.


ര​​​ണ്ടു ത​​​വ​​​ണ മും​​​ബൈ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലേ​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 45 വ​​​ർ​​​ഷം കോ​​​ൺ​​​ഗ്ര​​​സി​​​ൽ വി​​​വി​​​ധ പ​​​ദ​​​വി​​​ക​​​ൾ വ​​​ഹി​​​ച്ചു. സി.​​ഡി. ഉ​​മ്മ​​ച്ച​​ൻ, ആ​​നി ശേ​​ഖ​​ർ എ​​ന്നി​​വ​​രാ​​ണു മ​​ഹാ​​രാ​​ഷ്‌​​ട്ര നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട മ​​ല​​യാ​​ളി​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.