മ​ഹാ​ത്മാ​ഗാ​ന്ധി​ക്ക് ആദരമർപ്പിച്ച് രാജ്യം
മ​ഹാ​ത്മാ​ഗാ​ന്ധി​ക്ക്  ആദരമർപ്പിച്ച് രാജ്യം
Monday, October 3, 2022 2:20 AM IST
ന്യൂ​ഡ​ൽ​ഹി: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ദേ​ശീ​യ നേ​താ​ക്ക​ൾ. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ തു​ട​ങ്ങി​യ​വ​ർ രാ​ജ്ഘ​ട്ടി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. രാ​ഷ്ട്ര​പി​താ​വ് മോ​ഹ​ൻ​ദാ​സ് ക​രം​ച​ന്ദ് ഗാ​ന്ധി​യു​ടെ 153-ാം ജ​ന്മ​വാ​ർ​ഷി​ക​മാ​ണ് ഇ​ന്ന​ലെ ആ​ഘോ​ഷി​ച്ച​ത്.

നി​ര​വ​ധി കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി തു​ട​ങ്ങി​യ​വ​രും ഗാ​ന്ധി​ജി​ക്ക് പു​ഷ്പാ​ർ​ച്ച​ന നടത്തി. രാ​ജ്ഘ​ട്ടി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ​മാ​ധി​യി​ൽ സ​ർ​വ​മ​ത പ്രാ​ർ​ഥ​ന സം​ഘ​ടി​പ്പി​ച്ചു.


രാ​ഷ്‌ട്ര​പ​തി​യും ഉ​പ​രാ​ഷ്‌ട്ര​പ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യും വി​ജ​യ് ഘ​ട്ട് സ​ന്ദ​ർ​ശി​ച്ച് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി​യു​ടെ സ​മാ​ധി​യി​ലും ഇ​ന്ന​ലെ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പാ​ർ​ല​മെ​ന്‍റി​ലും പ്ര​ധാ​ന​മ​ന്ത്രി, ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള, നി​ര​വ​ധി കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ എ​ന്നി​വ​ർ ഗാ​ന്ധി​ജി​ക്കും ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി​ക്കും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.