പ്രചണ്ഡ സൈനിക ഹെലികോപ്റ്റർ രാജ്യത്തിന് സമർപ്പിച്ചു
പ്രചണ്ഡ സൈനിക ഹെലികോപ്റ്റർ  രാജ്യത്തിന് സമർപ്പിച്ചു
Tuesday, October 4, 2022 1:25 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ത​ദ്ദേ​ശീ​യ​മാ​യി വി​ക​സ​പ്പി​ച്ച പ്ര​ച​ണ്ഡ ലൈ​റ്റ് കോം​ബാ​റ്റ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ (എ​ൽ​സി​എ​ച്ച്) പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പുർ എ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​നി​ൽന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പ്ര​ച​ണ്ഡ ഹെ​ലി​കോ​പ്റ്റ​ർ വ്യോ​മ​സേ​ന​യി​ലെ 143-ാം യൂ​ണി​റ്റി​ന്‍റെ ഭാ​ഗ​മാ​യ​താ​യി രാ​ജ്നാ​ഥ് സിം​ഗ് പ്ര​ഖ്യാ​പി​ച്ച​ത്.

ഹി​ന്ദു​സ്ഥാ​ൻ എ​യ്റോ​നോ​ട്ടി​ക്ക​ൽ​സ് ലി​മി​റ്റ​ഡ് (എ​ച്ച്എ​എ​ൽ) നി​ർ​മി​ച്ച പ്ര​ച​ണ്ഡ എ​ൽ​സി​എ​ച്ച് ഹെ​ലി​കോ​പ്റ്റ​ർ ഉ​യ​രം കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ സൈ​നി​ക ഓ​പ്പ​റേ​ഷ​നു​ക​ൾ ന​ട​ത്തു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന​താ​ണ്. ആ​യു​ധ​ങ്ങ​ൾ, ഇ​ന്ധ​ന​ങ്ങ​ൾ എ​ന്നി​വ വ​ഹി​ച്ച് 5,000 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള പ്ര​ത​ല​ങ്ങ​ളി​ൽനി​ന്നു പ​റ​ന്നു​യ​രു​ന്ന​തി​നും ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നും സാ​ധി​ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റാ​ണ് പ്ര​ച​ണ്ഡ.


ഇ​ര​ട്ട ശ​ക്തി എ​ൻ​ജി​നു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള പ്ര​ച​ണ്ഡ ഹെ​ലി​കോ​പ്റ്റ​റി​ന് ഒ​ളി​യു​ദ്ധം ന​ട​ത്തു​ന്ന​തി​നു​ള്ള സ്റ്റെ​ൽ​ത്ത് ഫീ​ച്ച​റു​ക​ൾ, എ​ല്ലാ കാ​ലാ​വ​സ്ഥ​യി​ലും യു​ദ്ധം ചെ​യ്യാ​നു​ള്ള ക​ഴി​വ്, രാ​ത്രി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള ശേ​ഷി, ക്രാ​ഷ്പ്രൂ​ഫ് ലാ​ൻ​ഡിം​ഗ് ഗി​യ​റു​ക​ൾ, റ​ഡാ​റു​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി സ​വി​ശേ​ഷ​ക​ത​ക​ളു​ണ്ട്.

പ്ര​ച​ണ്ഡ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ സേ​ന​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത് ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് എ​ന്ന സ​ങ്ക​ൽ​പ​ത്തെ കൂ​ടു​ത​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്നു. കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ന്‍റെ സ​മ​യം മു​ത​ൽ ലൈ​റ്റ് കോം​ബാ​റ്റ് ഹെ​ലി​കോ​പ്റ്റ​റു​ക​ളു​ടെ ആ​വ​ശ്യം സൈ​ന്യ​ത്തി​ന് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക വി​ദ്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ക്കാ​ൻ രാ​ജ്യ​ത്തി​നു സാ​ധി​ച്ച​തെ​ന്നു രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.