ലഖിംപുർ ഖേരി കൂട്ടക്കൊലയ്ക്ക് ഒരു വയസ്
ലഖിംപുർ ഖേരി കൂട്ടക്കൊലയ്ക്ക് ഒരു വയസ്
Tuesday, October 4, 2022 1:25 AM IST
ല​​​ഖിം​​​പു​​​ർ ഖേ​​​രി: യു​​​പി​​​യി​​​ലെ ല​​​ഖിം​​​പു​​​ർ ഖേ​​​രി​​​യി​​​ലെ ടി​​​കു​​​നി​​​യ​​​യി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ജ​​​യ് മി​​​ശ്ര​​​യു​​​ടെ മ​​​ക​​​ൻ സ​​ഞ്ച​​രി​​ച്ച വാ​​ഹ​​ന​​മി​​ടി​​ച്ചു നാ​​ലു ക​​ർ​​ഷ​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ട സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​കം ഇ​​​ന്ന​​​ലെ ക​​​ർ​​​ഷ​​​ക​​ർ ആ​​​ച​​​രി​​​ച്ചു.

ല​​​ഖിം​​​പു​​​ർ ഖേ​​​രി കേ​​​സ് ത​​​ങ്ങ​​​ൾ ഒ​​​രി​​​ക്ക​​​ലും മ​​​റ​​​ക്കി​​​ല്ലെ​​​ന്നും അ​​​ജ​​​യ് മി​​​ശ്ര​​​യു‌​​​ടെ രാ​​​ജി​​​യി​​​ൽ കു​​​റ​​​ഞ്ഞ​​​തൊ​​​ന്നും ത​​​ങ്ങ​​​ൾ​​​ക്കു സ്വീ​​​കാ​​​ര്യ​​​മ​​​ല്ലെ​​​ന്നും ഭാ​​​ര​​​തീ​​​യ കി​​​സാ​​​ൻ യൂ​​​ണി​​​യ​​​ൻ നേ​​​താ​​​വ് രാ​​​കേ​​​ഷ് ടി​​​കാ​​​യ​​​ത് പ​​​റ​​​ഞ്ഞു. കൗ​​​ടി​​​യാ​​​ല ഘ​​​ട്ടി​​​ലെ ഗു​​​രു​​​ദ്വാ​​​ര​​​യി​​​ൽ ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​റു​​​ന്നൂ​​​റോ​​​ളം ക​​​ർ​​​ഷ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

2021 ഒ​​ക്ടോ​​ബ​​ർ മൂ​​ന്നി​​ന് യു​​​പി ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി കേ​​​ശ​​​വ് പ്ര​​​സാ​​​ദ് മൗ​​​ര്യ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച ക​​​ർ​​​ഷ​​​ക​​​രെ കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ജ​​​യ് മി​​​ശ്ര​​​യു​​​ടെ മ​​​ക​​​ൻ ആ​​​ശി​​​ഷ് സ​​​ഞ്ച​​​രി​​​ച്ച വാ​​​ഹ​​​നം ഇ​​​ടി​​​ച്ചു​​​കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു. നാ​​​ലു ക​​​ർ​​​ഷ​​​ക​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ര​​​ണ്ടു ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഒ​​​രു ഡ്രൈ​​​വ​​​റും ഒ​​രു മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നും കൊ​​​ല്ല​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് ആ​​​ശി​​​ഷ് മി​​​ശ്ര അ​​​റ​​​സ്റ്റി​​​ലാ​​​യി.


ന​​​വം​​​ബ​​​ർ 26നു ​​​സം​​​യു​​​ക്ത കി​​​സാ​​​ൻ മോ​​​ർ​​​ച്ച (​​​എ​​​സ്കെ​​​എം) രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ, അ​​​ജ​​​യ് മി​​​ശ്ര​​​യെ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്നു രാ​​​കേ​​​ഷ് ടി​​​കാ​​​യ​​​ത് പ​​​റ​​​ഞ്ഞു. ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ ജ​​​യി​​​ലി​​​ലാ​​​യ നാ​​​ലു ക​​​ർ​​​ഷ​​​ക​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നു ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വീ​​​തം ടി​​​കാ​​​യ​​​ത് ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.