സൈബർ തട്ടിപ്പ്: സിബിഐ പരിശോധന നടത്തി
സൈബർ തട്ടിപ്പ്:  സിബിഐ പരിശോധന നടത്തി
Thursday, October 6, 2022 1:21 AM IST
ന്യൂ​ഡ​ൽ​ഹി: സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ചൊ​വ്വാ​ഴ്ച സി​ബി​ഐ 105 സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പോലീ​സ് സേ​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

ഇ​ന്‍റ​ർ​പോ​ൾ, എ​ഫ്ബി​ഐ, റോ​യ​ൽ ക​നേ​ഡി​യ​ൻ മൗ​ണ്ട​ൻ പോ​ലീ​സ്, ഓ​സ്ട്രേ​ലി​യ​ൻ ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി എ​ന്നി​വ​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ഓ​പ്പ​റേ​ഷ​ൻ ച​ക്ര പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

105ൽ 87 ​സ്ഥ​ല​ങ്ങ​ളി​ൽ സി​ബി​ഐ​യും 18 സ്ഥ​ല​ങ്ങ​ളി​ൽ സം​സ്ഥാ​ന പോ​ലീ​സും തി​ര​ച്ചി​ൽ ന​ട​ത്തി. മു​ന്നൂ​റോ​ളം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സൈ​ബ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ ര​ണ്ട് കോ​ൾ സെ​ന്‍റ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി സി​ബി​ഐ അ​റി​യി​ച്ചു.


രാ​ജ​സ്ഥാ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യും ഒ​ന്ന​ര കി​ലോ സ്വ​ർ​ണ​വും സി​ബി​ഐ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക​ൾ​ക്കു പി​ന്നാ​ലെ സി​ബി​ഐ ഒ​ന്നി​ല​ധി​കം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.