ഷോ​പി​യാ​നി​ൽ നാ​ലു ഭീ​ക​ര​രെ വ​ധി​ച്ചു
ഷോ​പി​യാ​നി​ൽ  നാ​ലു ഭീ​ക​ര​രെ വ​ധി​ച്ചു
Thursday, October 6, 2022 1:40 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പി​​​യാ​​​നി​​​ൽ ര​​​ണ്ടു വ്യ​​​ത്യ​​​സ്ത ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളി​​​ലാ​​​യി നാ​​​ലു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചു. ദ്രാ​​​ച് മേ​​​ഖ​​​ല​​​യി​​​ൽ മൂ​​​ന്നു ജ​​​യ്ഷ് ഇ​​​മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​​രും മൂ​​​ലു മേ​​​ഖ​​​ല​​​യി​​​ൽ ഒ​​​രു ല​​​ഷ്ക​​​ർ​-​​ഇ-​​​തൊ​​​യ്ബ ഭീ​​​ക​​​ര​​​നു​​​മാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ടത്.

സു​​ബൈ​​ർ മ​​ഖ്ബൂ​​ൽ വാ​​നി, ജം​​ഷേ​​ദ് അ​​ഹ​​മ്മ​​ദ് മാ​​ഗ്രേ, ഹ​​നാ​​ൻ ബി​​ൻ യാ​​ക്കൂ​​ബ് എ​​ന്നി​​വ​​രാ ദ്രാ​​​ചി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ര​​​ണ്ടു ഭീ​​​ക​​​ര​​​ർ.


ഞാ​​​യ​​​റാ​​​ഴ്ച പു​​​ൽ​​​വാ​​​മ​​​യി​​​ൽ സ്പെ​​​ഷ​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ(​​​എ​​​സ്പി​​​ഒ) ജാ​​​വേ​​​ദ് ദാ​​​റി​​​നെ​​​യും സെ​​​പ്റ്റം​​​ബ​​​ർ 24നു ​​​ബം​​​ഗാ​​​ൾ തൊ​​​ഴി​​​ലാ​​​ളി​​​യെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ഭീ​​​ക​​​ര​​​സം​​​ഘ​​​ത്തി​​​ൽ യാ​​​ഖൂ​​​ബും ജം​​​ഷേ​​​ദും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് എ​​​ഡി​​​ജി​​​പി വി​​​ജ​​​യ്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. ആ​​രി​​ഫ് റ​​ഷീ​​ദ് വാ​​നി​​യാ​​ണ് മൂ​​ലു​​വി​​ൽ കൊ​​ല്ല​​പ്പെ​​ട്ട ല​​ഷ്ക​​ർ ഭീ​​ക​​ര​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.