നിരോധിച്ച നോട്ട് മാറിയെടുക്കൽ: അർഹതയുള്ള അപേക്ഷ പരിഗണിക്കണം
നിരോധിച്ച നോട്ട് മാറിയെടുക്കൽ:  അർഹതയുള്ള അപേക്ഷ പരിഗണിക്കണം
Sunday, November 27, 2022 12:21 AM IST
ന്യൂ​ഡ​ൽ​ഹി: നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ നി​ശ്ചി​ത​ സ​മ​യ​ത്തു മാ​റി​യെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്ക് ഒ​ര​വ​സ​രംകൂ​ടി ന​ൽ​കു​ന്ന കാ​ര്യം റി​സ​ർ​വ് ബാ​ങ്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.

നോ​ട്ട് നി​രോ​ധ​ന​ത്തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ൽ വാ​ദം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഞ്ചം​ഗ സു​പ്രീം​കോ​ട​തി ബെ​ഞ്ച് ഇ​ക്കാ​ര്യം വാ​ക്കാ​ൽ പ​റ​ഞ്ഞ​ത്.

2016 ന​വം​ബ​ർ എ​ട്ടി​നു ന​ട​പ്പാ​ക്കി​യ നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ നി​യ​മ​വ​ശ​മാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ​സ്. അ​ബ്ദു​ൾ ന​സീ​ർ, ബി.​ആ​ർ. ഗ​വാ​യ്, എ.​എ​സ്. ബൊ​പ്പ​ണ്ണ, വി. ​രാ​മ​സു​ബ്ര​ഹ്മ​ണ്യ​ൻ, ബി.​വി. നാ​ഗ​ര​ത്ന എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​ത്. നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കാ​നു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നു ശേ​ഷ​വും എ​ഴു​ന്നൂറോ​ളം അ​പേ​ക്ഷ​ക​ളാ​ണ് അ​വ​സ​രം ചോ​ദി​ച്ച് റി​സ​ർ​വ് ബാ​ങ്കി​നു മു​ന്നി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.