ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് സ്മാരക പുരസ്കാരം സമ്മാനിച്ചു
Tuesday, November 29, 2022 12:56 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ർ​ത്താ​വും എ​ൻ​ജി​നി​യ​റു​മാ​യ സോ​നം വാം​ഗ്ചു​ക്കി​ന് ഡോ. ​പൗ​ലോ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സ് പു​ര​സ്കാ​രം മു​ൻ ഉ​പ​രാ​ഷ്‌ട്രപ​തി എം.​വെ​ങ്ക​യ്യ നാ​യി​ഡു സ​മ്മാ​നി​ച്ചു. ഭാ​വി ത​ല​മു​റ​യ്ക്കാ​യി പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​ത്തു​ചേ​ര​ണ​മെ​ന്നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ്ര​ഥ​മ മെ​ത്രാ​പ്പോലീ​ത്ത​യാ​യി​രു​ന്ന ഡോ. ​പൗ​ലോ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം ഡ​ൽ​ഹി സോ​ഫി​യ സൊ​സൈ​റ്റി​യാ​ണ് പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ്, ഫാ.​ഡോ. കെ.​എം. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഗാ​സി​യാ​ബാ​ദി​ലെ ഇ​ന്ദി​രാ​പു​രം സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ല​ഡാ​ക്കി​ൽ അ​തി​ശൈ​ത്യ​മു​ള്ള സി​യാ​ച്ചി​ൻ, ഗാ​ൽ​വ​ൻ താ​ഴ്‌വ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ സൈ​നി​ക​ർ​ക്കാ​യി സൗ​രോ​ർ​ജ​ത്തി​ൽനി​ന്നു ചൂ​ടു പ​ക​രു​ന്ന ടെ​ന്‍റു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക​ണ്ടു​പി​ടിത്ത​ങ്ങ​ളാ​ണ് സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​നും വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​നു​മാ​യ സോ​നം വാം​ഗ്ചു​ക് രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. അ​തി​ർ​ത്തി​സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ബ​ഹി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടും വാം​ഗ്ചു​ക് ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.