രാജസ്ഥാൻ പോരിനെക്കുറിച്ച് പറയുന്നില്ലെന്നു രാഹുൽ
രാജസ്ഥാൻ പോരിനെക്കുറിച്ച് പറയുന്നില്ലെന്നു രാഹുൽ
Tuesday, November 29, 2022 12:57 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ലെ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും സ​ച്ചി​ൻ പൈ​ല​റ്റും ത​മ്മി​ലു​ള്ള പോ​രി​നെ​ക്കു​റി​ച്ചു അ​ഭി​പ്രാ​യം പ​റ​യു​ന്നി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി.

ഇ​രു​വ​രും കോ​ണ്‍ഗ്ര​സി​നു മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്നും അ​വ​ർ ത​മ്മി​ലു​ള്ള പ്ര​ശ്നം ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ ബാ​ധി​ക്കി​ല്ലെ​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ രാ​ഹു​ൽ പ​റ​ഞ്ഞു.ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര രാ​ജ​സ്ഥാ​നി​ൽ പ്ര​വേ​ശി​ക്കു​ക.

ഇ​ന്ത്യ​യി​ലാ​കെ​യു​ള്ള അ​ഞ്ചു​മാ​സ​ത്തെ ത​ന്‍റെ കാ​ൽ​ന​ട ജാ​ഥ​യു​ടെ ഉ​ദ്ദേ​ശ്യം രാ​ഷ്‌ട്രീ​യ​മ​ല്ലെ​ന്ന് രാ​ഹു​ൽ ആ​വ​ർ​ത്തി​ച്ചു. ഇ​ന്ത്യ​യു​ടെ യ​ഥാ​ർ​ഥ സ്വ​ത്വ​ത്തെ​ക്കു​റി​ച്ചു ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണു ല​ക്ഷ്യം. ഒ​പ്പം അ​നു​ക​ന്പ, വാ​ത്സ​ല്യം, പ​ര​സ്പ​ര​ബ​ഹു​മാ​നം എ​ന്നി​വ രാ​ജ്യ​ത്തി​ന്‍റെ ഡി​എ​ൻ​എ​യി​ൽ ഉ​ള്ള​താ​ണെ​ന്നു ജ​ന​ങ്ങ​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ക​യെ​ന്ന​തും ല​ക്ഷ്യ​മാ​ണെ​ന്നു രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും മോ​ശം കാ​ല​ഘ​ട്ട​മാ​യി​രു​ന്നു ബ്രി​ട്ടീ​ഷു​കാ​രു​ടെ ഭ​ര​ണ​കാ​ലം. ഇ​പ്പോ​ഴ​ത്തെ ഘ​ട്ട​വും സ​മാ​ന​മാ​ണെ​ന്നു രാ​ഹു​ൽ പ​റ​ഞ്ഞു.

അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ന്തം മ​ണ്ഡ​ല​​മാ​യ അ​മേ​ഠി​യി​ൽനി​ന്നു വീ​ണ്ടും മ​ൽ​സ​രി​ക്കു​മെ​ന്നോ ഇ​ല്ലെ​ന്നോ ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ല. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ക്കു​റി​ച്ചു മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സം​സാ​രി​ക്കു​ക. അ​തി​ൽനി​ന്നു വ്യ​തി​ച​ലി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​വി​ടെ മ​ൽ​സ​രി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​നു ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം താ​ൻ ഈ ​ഉ​ത്ത​രം ന​ൽ​കു​മെ​ന്നു രാ​ഹു​ൽ വി​ശ​ദീ​ക​രി​ച്ചു.


ഇ​ന്ത്യ​യി​ൽ സ​ന്പ​ത്ത് കേ​വ​ലം മൂ​ന്നോ നാ​ലോ വ്യ​വ​സാ​യി​ക​ൾ​ക്കി​ട​യി​ൽ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി. എ​ല്ലാ പ​ണ​വും കു​റ​ച്ചാ​ളു​ക​ൾ​ക്കു ല​ഭി​ക്കു​ന്നു.
എ​യ​ർ​പോ​ർ​ട്ടു​ക​ളാ​യാ​ലും ടെ​ലി​കോ​മാ​യാ​ലും എ​ല്ലാ ബി​സി​ന​സു​ക​ളും അ​വ​ർ കു​ത്ത​ക​യാ​ക്കു​ന്നു. ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വ​ള​ർ​ച്ച ല​ഭി​ക്കു​ന്നി​ല്ല. ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​തു കേ​ട്ടാ​ൽ തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കു പ​രി​ഹാ​രം ഉ​ണ്ടാ​ക്കാം.

ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ജ​ന​ങ്ങ​ളെ കേ​ൾ​ക്കു​ന്നി​ല്ല. കോ​ണ്‍ഗ്ര​സ് ആ​ളു​ക​ളെ ശ്ര​ദ്ധി​ക്കു​ക​യും പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​മെ​ന്നു രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.