രണ്ടു പാക് ഡ്രോണുകൾ വെടിവച്ചിട്ടു
രണ്ടു പാക് ഡ്രോണുകൾ വെടിവച്ചിട്ടു
Wednesday, November 30, 2022 12:47 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: പ​​​ഞ്ചാ​​​ബി​​​ലെ അ​​​മൃ​​​ത്‌​​​സ​​​റി​​​ലും താ​​ൻ ത​​ര​​​ൺ സാ​​​ഹി​​​ബി​​​ലും ല​​​ഹ​​​രി​​​മ​​​രു​​​ന്നു​​​ക​​​ളു​​​മാ​​​യെ​​​ത്തി​​​യ ര​​​ണ്ടു പാ​​​ക് ഡ്രോ​​​ണു​​​ക​​​ൾ ബി​​​എ​​​സ്എ​​​ഫ് വെ​​​ടി​​​വ​​​ച്ചി​​​ട്ടു.

ര​​​ണ്ടു ഡ്രോ​​​ണു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി പ​​​ത്തു​​​കി​​​ലോ ഹെ​​​റോ​​​യി​​​ൻ ക​​​ണ്ടെ​​​ടു​​​ത്തു. അ​​​മൃ​​​ത്‌​​​സ​​​ർ സി​​​റ്റി​​​യി​​​ൽ​​​നി​​​ന്ന് 40 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ഛഹ​​​ർ​​​പു​​​ർ​​​ഗ്രാ​​​മ​​​ത്തി​​​​​​ലെ​​​ത്തി​​​യ പാ​​​ക് ഡ്രോ​​​ണി​​​നു​​​നേ​​​ർ​​​ക്ക് ബി​​​എ​​​സ്എ​​​ഫ് വ​​​നി​​​താ സ്ക്വാ​​​ഡി​​​ലെ ര​​​ണ്ടു കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ​​​മാ​​​രാ​​​ണു വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​ത്.


തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി 11നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. 18 കി​​​ലോ​​​ഗ്രാം ഭാ​​​ര​​​മു​​​ള്ള ഹെ​​​ക്സാ​​​കോ​​​പ്റ​​​റി​​​ൽ പോ​​​ളി​​​ത്തീ​​​ൻ ക​​​വ​​​റി​​​ൽ സൂ​​​ക്ഷി​​​ച്ച 3.11 കി​​​ലോ​​​ഗ്രാം ഹെ​​​റോ​​​യി​​​ൻ ക​​​ണ്ടെ​​​ടു​​​ത്തു.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി ത​​​ര​​​ൺ താ​​​ര​​​ൺ സാ​​​ഹി​​​ബി​​​ലെ ക​​​ല​​​ശ് ഹ​​​വേ​​​ലി ഗ്രാ​​​മ​​​ത്തി​​​ൽ ബി​​​എ​​​സ്എ​​​ഫ് വെ​​​ടി​​​വ​​​ച്ചി​​​ട്ട 20 കി​​​ലോ​​​ഗ്രാം ഭാ​​​ര​​​മു​​​ള്ള ഹെ​​​ക്സാ​​​കോ​​​പ്റ്റ​​​റി​​​ൽ​​​നി​​​ന്ന് 6.6 കി​​​ലോ​​​ഗ്രാം ഹെ​​​റോ​​​യി​​​ൻ ക​​​ണ്ടെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.