കൊളീജിയം ശിപാർശ സർക്കാർ വീണ്ടും മടക്കി
കൊളീജിയം ശിപാർശ സർക്കാർ വീണ്ടും മടക്കി
Wednesday, November 30, 2022 12:47 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യി അ​ഭി​ഭാ​ഷ​ക​രാ​യ അ​ര​വി​ന്ദ് കു​മാ​ർ ബാ​ബു, കെ.​എ. സ​ഞ്ജി​ത എ​ന്നി​വ​രെ നി​യ​മി​ക്കാ​നു​ള്ള ശി​പാ​ർ​ശ കേ​ന്ദ്ര നി​യ​മമ​ന്ത്രാ​ല​യം മ​ട​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്.

സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ര​ണ്ടാ​മ​തും ന​ൽ​കി​യ ശി​പാ​ർ​ശ​യാ​ണ് കേ​ന്ദ്ര നി​യ​മമ​ന്ത്രാ​ല​യം മ​ട​ക്കി​യ​ത്. സു​പ്രീം​കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റി​സ് ബി.​എ​ൻ. കൃ​പാ​ലി​ന്‍റെ മ​ക​ൻ സൗ​ര​ഭ് കൃ​പാ​ലി​നെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്കാ​നു​ള്ള ശി​പാ​ർ​ശ​യും മ​ട​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

2021 സെ​പ്റ്റം​ബ​ർ ഒ​ന്നി​നു ചേ​ർ​ന്ന സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം യോ​ഗ​മാ​ണ് അ​ഭി​ഭാ​ഷ​ക​രാ​യ അ​ര​വി​ന്ദ് കു​മാ​ർ ബാ​ബു, കെ.​എ. സ​ഞ്ജി​ത ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്ത​ത്.

ഈ ​ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ൻ ബ​സ​ന്ത് ബാ​ലാ​ജി​യെ ജ​ഡ്ജി​യാ​യി നി​യ​മി​ച്ചു​കൊ​ണ്ട് തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ​ത്ത​ന്നെ നി​യ​മമ​ന്ത്രാ​ല​യം വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​ര​വി​ന്ദ് കു​മാ​ർ ബാ​ബു, കെ.​എ. സ​ഞ്ജീ​ത, ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ൻ എ​ന്നി​വ​രെ ജ​ഡ്ജി​മാ​രാ​ക്കാ​നു​ള്ള ശി​പാ​ർ​ശ നി​യ​മമ​ന്ത്രാ​ല​യം മ​ട​ക്കി.


2021 ന​വം​ബ​ർ പ​തി​നൊ​ന്നി​നു ചേ​ർ​ന്ന സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം യോ​ഗം ഈ ​മൂ​ന്നു പേ​രു​ക​ളു​മ​ട​ങ്ങു​ന്ന ശി​പാ​ർ​ശ വീ​ണ്ടും കേ​ന്ദ്ര സ​ർ​ക്കാ​രി​നു കൈ​മാ​റി. ഇ​തി​ൽ ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​നെ ജ​ഡ്ജി​യാ​യി നി​യ​മി​ച്ച് കേ​ന്ദ്രം വി​ജ്ഞാ​പ​ന​മി​റ​ക്കി. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മ​റ്റു ര​ണ്ടു​പേ​രെ​യും ജ​ഡ്ജി​മാ​രാ​ക്കാ​നു​ള്ള ശിപാ​ർ​ശ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന് മ​ട​ക്കു​ക​യാ​യി​രു​ന്നു.

കൊ​ളീ​ജി​യം ര​ണ്ടാ​മ​തും അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ലേ​ക്കു ന​ൽ​കി​യ അ​ഞ്ചും കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി​യി​ലേ​ക്കു ന​ൽ​കി​യ ര​ണ്ടും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലേ​ക്കു ന​ൽ​കി​യ ഒ​രു ശി​പാ​ർ​ശ​യും നി​യ​മമ​ന്ത്രാ​ല​യം മ​ട​ക്കി​യി​ട്ടു​ണ്ട്.

ഇ​തി​ൽ മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ബി.​എ​ൻ. കൃ​പാ​ലി​ന്‍റെ മ​ക​ൻ സൗ​ര​ഭ് കൃ​പാ​ലി​നെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്കാ​നു​ള്ള ശി​പാ​ർ​ശ​യും ഉ​ൾ​പ്പെ​ടും. സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ സൗ​ര​ഭ് കൃ​പാ​ലി​ന്‍റെ പ​ങ്കാ​ളി​യാ​യ സ്വി​സ് പൗ​ര​ൻ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ ശി​പാ​ർ​ശ മ​ട​ക്കി​യ​തെ​ന്നാ​ണു വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.