എൻഡിടിവി പ്രമോട്ടർ ഗ്രൂപ്പ് ഡയറക്ടർസ്ഥാനം രാജിവച്ച് പ്രണോയ് ദന്പതികൾ
എൻഡിടിവി പ്രമോട്ടർ ഗ്രൂപ്പ് ഡയറക്ടർസ്ഥാനം  രാജിവച്ച് പ്രണോയ് ദന്പതികൾ
Thursday, December 1, 2022 1:11 AM IST
ന്യൂ​ഡ​ൽ​ഹി: എ​ൻ​ഡി​ടി​വി (ന്യൂ​ഡ​ൽ​ഹി ടെ​ലി​വി​ഷ​ൻ) ചാ​ന​ലി​ന്‍റെ സ്ഥാ​പ​ക​രാ​യ പ്ര​ണോ​യ് റോ​യി​യും ഭാ​ര്യ രാ​ധി​ക റോ​യി​യും ചാ​ന​ലി​ന്‍റെ മു​ഖ്യ പ്ര​മോ​ട്ട​ർ​മാ​രാ​യ ആ​ർ​ആ​ർ​പി​ആ​ർ ഹോ​ൾ​ഡിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ (ആ​ർ​ആ​ർ​പി​ആ​ർ​എ​ച്ച്) ഡ​യ​റ​ക്ട​ർ സ്ഥാ​നം രാ​ജി​വ​ച്ചു.

എ​ൻ​ഡി​ടി​വി​യു​ടെ പ്രൊ​മോ​ട്ട​ർ ഗ്രൂ​പ്പാ​യ ആ​ർ​ആ​ർ​പി​എ​ൽ ഹോ​ൾ​ഡിം​ഗി​ന് എ​ൻ​ഡി​ടി​വി​യി​ൽ 29.18 ശ​ത​മാ​നം ഓ​ഹ​രി​യു​ണ്ട്. ഇ​ത് അ​ദാ​നി ഗ്രൂ​പ്പ് ഏ​റ്റെ​ടു​ത്തി​രു​ന്നു.

സു​ദീ​പ്ത ഭ​ട്ടാ​ചാ​ര്യ, സ​ഞ്ജ​യ് പു​ഗാ​ലി​യ, സെ​ന്തി​ൽ സി​ന്ന​യ്യ ചെ​ങ്ക​ൽ​വ​ര​യ​ൻ എ​ന്നി​വ​രെ ഡ​യ​റ​ക്ട​ർ​മാ​രാ​യി നി​യ​മി​ക്കാ​ൻ ആ​ർ​ആ​ർ​പി​ആ​ർ ഹോ​ൾ​ഡിം​ഗി​ന്‍റെ ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി​യ​താ​യി എ​ൻ​ഡി​ടി​വി​യു​ടെ എ​ക്സ്ചേ​ഞ്ച് ഫ​യ​ലിം​ഗി​ൽ പ​റ​യു​ന്നു.


എ​ൻ​ഡി​ടി​വി​യു​ടെ 29.18 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ സ്വ​ന്ത​മാ​ക്കി​യ അ​ദാ​നി ഗ്രൂ​പ്പ് മ​റ്റ് ഓ​ഹ​രി ഉ​ട​മ​ക​ളി​ൽനി​ന്നും 26 ശ​ത​മാ​നം ഓ​ഹ​രികൂ​ടി വാ​ങ്ങാ​നു​ള്ള ഓ​പ്പ​ണ്‍ ഓ​ഫ​റു​മാ​യി എ​ത്തി​യി​രു​ന്നു.

ഓ​ഗ​സ്റ്റി​ലാ​ണ് അ​ദാ​നി ഗ്രൂ​പ്പി​ന് ആ​ർ​ആ​ർ​പി​എ​ലിന്‍റെ പൂ​ർ​ണനി​യ​ന്ത്ര​ണം ല​ഭി​ച്ച​ത്. അ​ദാ​നി​ക്ക് ആ​വ​ശ്യ​മാ​യ 26 ശ​ത​മാ​നം ഓ​ഹ​രി ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ൻ​ഡി​ടി​വി​യി​ൽ അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ മൊ​ത്തം ഓ​ഹ​രി 55.18 ശ​ത​മാ​ന​മാ​യി ഉ​യ​രും. ഇ​ത് എ​ൻ​ഡി​ടി​വി​യു​ടെ മാ​നേ​ജ്മെ​ന്‍റ് നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ അ​ദാ​നി​യെ സ​ഹാ​യി​ക്കും.

അ​തി​നി​ടെ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും മാ​ഗ്സ​സെ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ര​വീ​ഷ് കു​മാ​ർ എ​ൻ​ഡി​ടി​വി​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.