പ്രാദേശിക വാർത്താ ചാനലുകൾക്കും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം
പ്രാദേശിക വാർത്താ ചാനലുകൾക്കും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം
Thursday, December 1, 2022 1:11 AM IST
രാ​ഹു​ൽ ഗോ​പി​നാ​ഥ്

ന്യൂ​ഡ​ൽ​ഹി: പ്രാ​ദേ​ശി​ക വാ​ർ​ത്ത​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യ​ണ​മെ​ങ്കി​ൽ കേ​ബി​ൾ ടി​വി ചാ​ന​ലു​ക​ൾ പ്ലാ​റ്റ്ഫോം സ​ർ​വീ​സു​ക​ൾ എ​ന്ന നി​ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. പ്ലാ​റ്റ്ഫോം സ​ർ​വീ​സു​ക​ൾ എ​ന്ന പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ളു​ടെ നി​ര​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ ഇ​ല​ക്ട്രോ​ണി​ക് പ്രോ​ഗ്രാം ഗൈ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.

പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ളു​ടെ ക​ഴി​ഞ്ഞ 90 ദി​വ​സ​ത്തെ ഉ​ള്ള​ട​ക്കം എ​ല്ലാ​യ്പോഴും കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​ർ നി​ല​നി​ർ​ത്ത​ണം. കേ​ബിൾ ടി​വി ചാ​ന​ലു​ക​ൾ വ​രി​ക്കാ​ർ​ക്ക് നേ​രി​ട്ടോ പ്രാ​ദേ​ശി​ക ഓ​പ്പ​റേ​റ്റ​ർ​മാ​ർ വ​ഴി​യോ ഉ​ള്ള​ട​ക്ക​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര വാ​ർ​ത്താവി​ത​ര​ണ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി.

ചാ​ന​ലി​ന് 1,000 രൂ​പ നി​ര​ക്കി​ൽ കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​ർ (മ​ൾ​ട്ടി സി​സ്റ്റം ഓ​പ്പ​റേ​റ്റ​ർ) മു​ഖേ​ന പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ൾ​ക്ക് ക​ന്പ​നി​യെ​ന്ന നി​ല​യി​ൽ ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ പ​ര​മാ​വ​ധി അ​ഞ്ച് പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ൾ വ​രെ​യാ​ണ് സംപ്രേഷണം ന​ട​ത്താ​നാ​കു​ക.

ജി​ല്ലാ ത​ല​ത്തി​ൽ പ്രാ​ദേ​ശി​ക ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത നി​റ​വേ​റ്റു​ന്ന​തി​നാ​യി ഓ​രോ ജി​ല്ല​യി​ലും പ​ര​മാ​വ​ധി ര​ണ്ട് പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ൾ വ​രെ അ​നു​വ​ദി​ക്കാം. പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ളു​ടെ ഉ​ള്ള​ട​ക്കം മ​റ്റ് ചാ​ന​ലു​ക​ളു​മാ​യി പ​ങ്കി​ടാ​ൻ പാ​ടി​ല്ല. എ​ന്നാ​ൽ ക്ഷേ​ത്ര​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ മ​ത​പ​ര​മാ​യ ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കി​ടു​ന്ന​ത് അ​നു​വ​ദ​നീ​യ​മാ​ണെ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ പ​റ​യു​ന്നു.


ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി

ന്യൂ​ഡ​ൽ​ഹി: കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ്, കേ​ന്ദ്ര വാ​ർ​ത്താവി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ഡി​ജി​റ്റ​ൽ ഇ​ന്ത്യ എം​ഐ​ബി വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ.

കേ​ബി​ൾ നെ​റ്റ്‌​വ​ർ​ക്ക് ശൃം​ഖ​ല​യു​ടെ വി​ന്യാ​സ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഹെ​ഡ്എ​ൻ​ഡ്, സെ​റ്റ്ടോ​പ് ബോ​ക്സ് സീ​ഡിം​ഗ് ഡേ​റ്റ, ക​ണ്ടീ​ഷ​ണ​ൽ ആ​ക്സ​സ് സി​സ്റ്റം (സി​എ​എ​സ്) തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ന​വം​ബ​ർ 25നു മു​ൻ​പ് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം.

വി​വ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാക്കു​ന്ന​ത് ഉ​ൾ​പ്പെടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കേ​ന്ദ്ര വാ​ർ​ത്താവി​ത​ര​ണ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.