ബിജെപിക്കു ലഭിച്ച സംഭാവന 614.53 കോടി
ബിജെപിക്കു ലഭിച്ച സംഭാവന 614.53 കോടി
Thursday, December 1, 2022 1:11 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ന​​​ട​​​പ്പ് സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം ബി​​​ജെ​​​പി​​​ക്ക് സം​​​ഭാ​​​വ​​​ന​​​യാ​​​യി ല​​​ഭി​​​ച്ച​​​ത് 614.53 കോ​​​ടി രൂ​​​പ​​​യെ​​​ന്ന് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ.

കോ​​​ണ്‍ഗ്ര​​​സി​​​ന് ല​​​ഭി​​​ച്ച​​​തി​​​ന്‍റെ ആ​​​റി​​​ര​​​ട്ടി​​​യാ​​​ണിതെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ പു​​​റ​​​ത്തു​​​വി​​​ട്ട രാ​​​ഷ്‌​​ട്രീ​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ വ​​​ര​​​വ്-ചെ​​ല​​​വ് റി​​​പ്പോ​​​ർ​​​ട്ടിൽ വ്യ​​​ക്ത​​​മാ​​​കുന്നു. കോ​​​ണ്‍ഗ്ര​​​സി​​​ന് 95.46 കോ​​​ടി രൂ​​​പ​​​യാ​​​ണ് ല​​​ഭി​​​ച്ചത്. സി​​​പി​​​എ​​​മ്മി​​​ന് 10.05 കോ​​​ടിയും ആം ആ​​​ദ്മി പാ​​​ർ​​​ട്ടി​​​ക്ക് 44.54 കോ​​​ടിയും ല​​​ഭി​​​ച്ചു.

വ്യ​​​ക്തി​​​ഗ​​​ത ദാ​​​താ​​​ക്ക​​​ളി​​​ൽ​​നി​​​ന്നും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും ല​​​ഭി​​​ക്കു​​​ന്ന 20,000 രൂ​​​പ​​​യി​​​ൽ അ​​​ധി​​​കം വ​​​രു​​​ന്ന സം​​​ഭാ​​​വ​​​ന​​​ക​​​ളു​​​ടെ വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന് മു​​​ന്പാ​​​കെ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മം നി​​​ഷ്ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​ത്.


വ്യ​​​ക്തി​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും പു​​​റ​​​മേ ഇ​​​ല​​​ക്ട​​​റ​​​ൽ ട്ര​​​സ്റ്റു​​​ക​​​ളും പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് സം​​​ഭാ​​​വ​​​ന ന​​​ൽ​​​കു​​​ന്നു​​​ണ്ട്. പ്രൂ​​​ഡ​​​ന്‍റ് ഇ​​​ല​​​ക്ട​​​റ​​​ൽ ട്ര​​​സ്റ്റ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ല​​​ക്ട​​​റ​​​ൽ ട്ര​​​സ്റ്റു​​​ക​​​ളാ​​​ണ് ബി​​​ജെ​​​പി​​​ക്ക് ഏ​​​റ്റ​​​വുമ​​​ധി​​​കം സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ​​​ത്. ആ​​​ഴ്സ​​​ല​​​ർ മി​​​ത്ത​​​ൽ, ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ൽ, സെ​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്, ജി​​​ൻ​​​ഡാ​​​ൽ സ്റ്റീ​​​ൽ, ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ഴ്സ് എ​​​ന്നി​​​വ​​​രാ​​​ണ് പ്രൂ​​​ഡ​​​ന്‍റ് ഇ​​​ല​​​ക്ട​​​റ​​​ൽ ട്ര​​​സ്റ്റി​​​ലേ​​​ക്ക് സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.