കാഷ്മീർ ഫയൽസ് വിവാദം: മാപ്പു പറഞ്ഞ് നാദവ് ലപീദ്
കാഷ്മീർ ഫയൽസ് വിവാദം: മാപ്പു പറഞ്ഞ് നാദവ് ലപീദ്
Friday, December 2, 2022 1:04 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​ർ ഫ​യ​ൽ​സ് സി​നി​മ​യ്ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശം ദു​രി​തം അ​നു​ഭ​വി​ച്ച​വ​രെ വേ​ദ​നി​പ്പി​ക്കാ​ൻവേ​ണ്ടി​യ​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ നാ​ദ​വ് ല​പീ​ദ്.

ഗോ​വ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്രമേ​ള​യു​ടെ സ​മാ​പ​നവേ​ള​യി​ൽ "കാ​ഷ്മീ​ർ ഫ​യ​ൽ​സ്' സി​നി​മ​യ്ക്കെ​തി​രേ ന​ട​ത്തി​യ പരാ​​മ​ർ​ശ​ങ്ങ​ൾ ആ​രെ​യും വ്യ​ക്തി​പ​ര​മാ​യി വേ​ദ​നി​പ്പി​ക്കാ​ൻവേ​ണ്ടി​യ​ല്ലെ​ന്നും ത​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​തി​ൽ ക്ഷ​മ ചോ​ദി​ക്കു​വെ​ന്നും നാ​ദ​വ് ല​പീ​ദ് പ​റ​ഞ്ഞു.


ച​ല​ച്ചി​ത്രമേ​ള​യി​ൽ താ​ന​ട​ക്ക​മു​ള്ള ജൂ​റി അം​ഗ​ങ്ങ​ൾ കാ​ഷ്മീ​ർ ഫ​യ​ൽ​സ് സി​നി​മ​യെ​ക്കു​റി​ച്ച് പ​ങ്കു​വ​ച്ച കാ​ര്യ​ങ്ങ​ളാ​ണ് പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​ത്. സി​നി​മ​യു​ടെ ക​ലാ​പ​ര​മാ​യ മേ​ന്മ, രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ എ​ന്നി​വ അം​ഗീ​ക​രി​ക്കാ​ൻ ഇ​പ്പോ​ഴും ത​യാറ​ല്ലെ​ന്നും ല​പീ​ദ് വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, അ​തി​ന്‍റെ അ​ർ​ഥം ദു​രി​തങ്ങൾ അ​നു​ഭ​വി​ച്ച ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ യാ​ത​ന​ക​ൾ കു​റ​ച്ചുകാ​ണു​ന്നു എ​ന്ന​ല്ലെ​ന്നും ല​പീ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.