അ​വ​യ​വ​മാ​റ്റ​ച​ട്ടം: ഏ​കോ​പ​നം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്
അ​വ​യ​വ​മാ​റ്റ​ച​ട്ടം: ഏ​കോ​പ​നം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്
Tuesday, December 6, 2022 1:39 AM IST
ന്യൂ​ഡ​ൽ​ഹി: അ​വ​യ​വ​മാ​റ്റ ച​ട്ട​ങ്ങ​ളി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തോ​ട് സു​പ്രീം​കോ​ട​തി.

2014 ലെ ​അ​വ​യ​വ മാ​റ്റ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ലെ ച​ട്ട​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. കേ​ന്ദ്ര നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സം​സ്ഥാ​നച​ട്ട​ങ്ങ​ളും ഏ​കോ​പി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റീ​സ് പി.​എ​സ്. ന​ര​സിം​ഹ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​ച​ട്ട​ങ്ങ​ൾ ആ​യ​തു കാ​ര​ണം അ​ടി​യ​ന്ത​ര​മാ​യി അ​വ​യ​വ​മാ​റ്റം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്കു പ​ല​പ്പോ​ഴും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ വ​ലി​യ കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്നു. ഈ ​കാ​ല​താ​മ​സം നി​ര​വ​ധി പേ​രു​ടെ ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​യി മാ​റു​ന്നു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.