ഹൈ​ക്കോ​ട​തി​ക​ളി​ൽ വി​വ​രാ​വ​കാ​ശ പോ​ർ​ട്ട​ലു​ക​ൾ
ഹൈ​ക്കോ​ട​തി​ക​ളി​ൽ  വി​വ​രാ​വ​കാ​ശ പോ​ർ​ട്ട​ലു​ക​ൾ
Tuesday, December 6, 2022 1:39 AM IST
ന്യൂ​ഡ​ൽ​ഹി: വി​വ​രാ​വ​കാ​ശ പോ​ർ​ട്ട​ലു​ക​ൾ ആ​രം​ഭി​ക്കാ​ത്ത ഹൈ​ക്കോ​ട​തി​ക​ൾ മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ഷ​യം പ​രി​ഗ​ണി​ച്ച​ത്.

ഒ​ൻ​പ​തു ഹൈ​ക്കോ​ട​തി​ക​ൾ മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​ണ് മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.


വി​വ​രാ​കാ​ശ അ​പേ​ക്ഷ​ക​ളു​ടെ ഇ ​ഫ​യ​ലിം​ഗി​നും ഹൈ​ക്കോ​ട​തി​ക​ളി​ൽ അ​പ്പീ​ൽ ന​ൽ​കു​ന്ന​തി​നും പോ​ർ​ട്ട​ലു​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്‍റെ ഹ​ർ​ജി​യെ തു​ട​ർ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. അ​വ​ധി​ക്കാ​ല​ത്തി​ന് ശേ​ഷം വി​ഷ​യം വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.