എക്സിറ്റ് പോൾ പ്രവചനം: ഗുജറാത്തിൽ ബിജെപി; ഹിമാചലിൽ ഒപ്പത്തിനൊപ്പം
എക്സിറ്റ് പോൾ പ്രവചനം: ഗുജറാത്തിൽ ബിജെപി;  ഹിമാചലിൽ ഒപ്പത്തിനൊപ്പം
Tuesday, December 6, 2022 1:40 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി വ​ലി​യ വി​ജ​യം നേ​ടു​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ. ഗു​ജ​റാ​ത്തി​ലെ 182 മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി പ​ര​മാ​വ​ധി 151 സീ​റ്റു​ക​ൾ വ​രെ നേ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം.

കോ​ണ്‍ഗ്ര​സ് പ​ര​മാ​വ​ധി 51 സീ​റ്റും ആം ​ആ​ദ്മി പാ​ർ​ട്ടി പ​ര​മാ​വ​ധി 21 സീ​റ്റു​ക​ൾ വ​രെ​യും നേ​ടു​മെ​ന്നും പ്ര​വ​ച​ന​മു​ണ്ട്. ഇ​ത്ത​വ​ണ​യും വി​ജ​യി​ച്ചാ​ൽ ഗു​ജ​റാ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ഏ​ഴാ​ം ത​വ​ണ​യാ​കും ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ന്ന​ത്.

ഗു​ജ​റാ​ത്തി​ൽ 92 സീ​റ്റു​ക​ൾ നേ​ടി​യാ​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​രെ മു​ക​ളി​ലാ​ണ് ബി​ജെ​പി​യു​ടെ വി​ജ​യ​സാ​ധ്യ​ത​യെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബി​ജെ​പി​യും കോ​ണ്‍ഗ്ര​സും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​ന​ങ്ങ​ൾ.

ബി​ജെ​പി​യും കോ​ണ്‍ഗ്ര​സും ഹി​മാ​ച​ലി​ൽ പ​ര​മാ​വ​ധി 40 സീ​റ്റു​ക​ൾ വ​രെ നേ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ, ആം ​ആ​ദ്മി പാ​ർ​ട്ടി ഹി​മാ​ച​ലി​ൽ കാ​ര്യ​മാ​യ ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​ല്ലെ​ന്നും എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പ​റ​യു​ന്നു.

പ​ര​മാ​വ​ധി മൂ​ന്ന് സീ​റ്റ് വ​രെ​യാ​ണ് ഹി​മാ​ച​ലി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ സാ​ധ്യ​ത. ചു​രു​ങ്ങി​യ​ത് 35 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചാ​ലാ​ണ് ആ​കെ 68 മ​ണ്ഡ​ല​ങ്ങ​ളു​ള്ള ഹി​മാ​ച​ലി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​കു​ക.

അ​തേ​സ​മ​യം, പ​തി​വി​നു വി​പ​രീ​ത​മാ​യി ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തു​മെ​ന്നും എ​ക്സി​റ്റ് പോ​ൾ പ്ര​വ​ചി​ക്കു​ന്നു. ആ​കെ​യു​ള്ള 250 വാ​ർ​ഡു​ക​ളി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി 149 നും 171 ​നും ഇ​ട​യി​ൽ സീ​റ്റ് നേ​ടു​മെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.