ഒഴിഞ്ഞ വയറുമായി ഒരാളെപ്പോലും ഉറങ്ങാൻ വിടരുതെന്ന് സുപ്രീംകോടതി
ഒഴിഞ്ഞ വയറുമായി ഒരാളെപ്പോലും ഉറങ്ങാൻ വിടരുതെന്ന് സുപ്രീംകോടതി
Tuesday, December 6, 2022 11:58 PM IST
ന്യൂ​ഡ​ൽ​ഹി: ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം എ​ല്ലാ​വ​രി​ലേ​ക്കും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ത്തു​ന്നു​ണ്ട് എ​ന്നു​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.

ഒ​ഴി​ഞ്ഞ വ​യ​റു​മാ​യി ആ​രും ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​ത് ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ർ. ഷാ, ​ഹി​മ കോ​ഹ്‌​ലി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​രി​ന്‍റെ ഇ-​ശ്രം പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പു​തി​യ ചാ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.


കോ​വി​ഡ് കാ​ല​ത്ത് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ട്ട പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് കോ​ട​തി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. കേ​സ് വീ​ണ്ടും ഡി​സം​ബ​ർ എ​ട്ടി​ന് പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.