ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തിൽനിന്ന് പതിനൊന്നു പേർ അർഹരായി.
സ്പെഷൽ ബ്രാഞ്ച് തൃശൂർ റേഞ്ച് സൂപ്രണ്ട് ആമോസ് മാമ്മന്‍ വിശിഷ്ടസേവാ മെഡൽ ലഭിച്ചു. കൊച്ചി സിറ്റി ഐജി പ്രകാശ് പെരിയതന്പി, തിരുവനന്തപുരം ഐജി അനൂപ് കുരുവിള ജോണ്‍, കോഴിക്കോട് എസ്പി കെ.കെ. മൊയ്തീൻകുട്ടി, പാലക്കാട് ഡിഎസ്പി എസ്. ഷംസുദീൻ, പോലീസ് അക്കാഡമി എസ്ഐ രാജേന്ദ്രൻ രാമൻ പിള്ള, തിരുവനന്തപുരം ഡിഎസ്പി ജി.എൽ. അജിത്കുമാർ, കുഞ്ഞാലുമൂട് എഎസ്ഐ കെ. മുരളീധരൻ നായർ, കണ്ണൂർ എസ്ഐ ബിജുലാൽ കരുണാകരൻ, കണ്ണൂർ വിഎസിബി ഇൻസ്പെക്ടർ പ്രമോദൻ, തൃശൂർ സിറ്റി ഗ്രേഡ് എഎസ്ഐ അപർണ ലവകുമാർ എന്നിവർക്ക് സ്തുത്യർഹ സേവനത്തിനുള്ള മെഡലും ലഭിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പോലീസ് മെഡലുകളിൽ ധീരതയ്ക്കുള്ള 140, വിശിഷ്ട സേവനത്തിനുള്ള 93, സ്തുത്യർഹ സേവനത്തിനുള്ള 668 മെഡലുകളുമുണ്ട്.
സിആർപിഎഫിൽ അരുണ്‍ കൃഷ്ണന് ധീരതയ്ക്കുള്ള മെഡൽ ലഭിച്ചു. ബിഎസ്എഫിൽനിന്ന് ബെന്നി ജോണ്‍, പി. കൃഷ്ണൻ, ജി. മണികണ്ഠൻ നായർ, സിഐഎസ്എഫിൽ രേഖ നന്പ്യാർ, അനീസ് ജോയ്, സിആർപിഎഫിൽ തെരേസ ജോസി, മോഹന ദാസൻ, കെ. അനിൽകുമാർ, സിബിഐയിൽ അനൂപ് മാത്യൂസ് എന്നിവരാണ് മെഡൽ ലഭിച്ച മറ്റു മലയാളികൾ.
അഗ്നിശമനസേനാ വിഭാഗത്തിനുള്ള സർവീസ് മെഡലുകളിൽ വിശിഷ്ട സേവനത്തിന് കേരളത്തിൽനിന്ന് കൃഷ്ണൻ ഷണ്മുഖൻ, ബെന്നി മാത്യൂസ് എന്നിവർ അർഹരായി. സ്തുത്യർഹ സേവനത്തിനുള്ള മെഡലകൾക്ക് നൗഷാദ് മുഹമ്മദ് ഹനീഫ, എസ്. രാജശേഖരൻ നായർ, കെ.ബി. സുഭാഷ് എന്നിവർ അർഹരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.