സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; ആറു പേർക്ക് കീർത്തിചക്ര
സൈനിക മെഡലുകൾ പ്രഖ്യാപിച്ചു;  ആറു പേർക്ക് കീർത്തിചക്ര
Thursday, January 26, 2023 1:08 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സൈ​​​നി​​​ക​​​മെ​​​ഡ​​​ലു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ആ​​​റു പേ​​​ർ​​​ക്കു കീ​​​ർ​​​ത്തി​​​ച​​​ക്രയും 15 പേ​​​ർ​​​ക്ക് ശൗ​​​ര്യ​​​ച​​​ക്ര പു​​​ര​​​സ്കാ​​​രവും ല​​​ഭി​​​ച്ചു. ആ​​​കെ 412 പേ​​​ർ​​​ക്കാ​​​ണു പു​​​ര​​​സ്കാ​​​രം.

മ​​​ല​​​യാ​​​ളി​​​യാ​​​യ ല​​​ഫ്. ജ​​​ന​​​റ​​​ൽ പ്ര​​​ദീ​​​പ് ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 29 പേ​​​ർ പ​​​രം​​​വി​​​ശി​​​ഷ്ടസേ​​​വാ മെ​​​ഡ​​​ലി​​​നും 52 പേ​​​ർ അ​​​തി വി​​​ശി​​​ഷ്ടസേ​​​വാ മെ​​​ഡ​​​ലി​​​നും 126 പേ​​​ർ വി​​​ശി​​​ഷ്ട സേ​​​വാ മെ​​​ഡി​​​ലി​​​നും​​​അ​​​ർ​​​ഹ​​​രാ​​​യി.

ആ​​​സാം റൈ​​​ഫി​​​ൾ​​​സ് മേ​​​ധാ​​​വി​​​യാ​​​ണ് പ്ര​​​ദീ​​​പ് ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ. മേ​​​ജ​​​ർ ശു​​​ഭാം​​​ഗ്, നാ​​​യി​​​ക് ജി​​​തേ​​​ന്ദ്ര സിം​​​ഗ്, കാ​​​ഷ്മീ​​​ർ പോ​​​ലീ​​​സ് കോ​​​ണ്‍സ്റ്റ​​​ബി​​​ൾ രോ​​​ഹി​​​ത് കു​​​മാ​​​ർ(​​​മ​​​ര​​​ണാ​​​ന​​​ന്ത​​​രം), സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ദീ​​​പ​​​ക് ഭ​​​ര​​​ദ്വാ​​​ജ്(​​​മ​​​ര​​​ണാ​​​ന​​​ന്ത​​​രം), ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ൾ സോ​​​ധി നാ​​​രാ​​​യ​​​ൺ(​​​മ​​​ര​​​ണാ​​​ന​​​ന്ത​​​രം), ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ൾ ശ്രാ​​​വ​​​ണ്‍ ക​​​ശ്യ​​​പ്(​​​മ​​​ര​​​ണാ​​​ന​​​ന്ത​​​രം) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു കീ​​​ർ​​​ത്തി​​​ച​​​ക്ര ല​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.