ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് : ഹൈക്കോടതി ഉത്തരവ് പരിഗണിക്കണമെന്നു സുപ്രീംകോടതി
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് : ഹൈക്കോടതി ഉത്തരവ് പരിഗണിക്കണമെന്നു സുപ്രീംകോടതി
Saturday, January 28, 2023 2:00 AM IST
ന്യൂ​ഡ​ൽ​ഹി: ല​ക്ഷ​ദ്വീ​പ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് അ​നു​സൃ​ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ട് സു​പ്രീം​കോ​ട​തി. നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ചോ​ദ്യം ചെ​യ്തു​ള്ള മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ. ജ​സ്റ്റീ​സു​മാ​രാ​യ കെ.​എം. ജോ​സ​ഫ്, ബി.​വി. നാ​ഗ​ര​ത്ന എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​യി​രു​ന്നു ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നീ​ന്ദ​ർ സിം​ഗ് ഹാ​ജ​രാ​യി. മു​ഹ​മ്മ​ദ് ഫൈ​സ​ലി​നുവേ​ണ്ടി ക​പി​ൽ സി​ബ​ൽ ഹാ​ജ​രാ​യി.


വ​ധ​ശ്ര​മക്കേ​സി​ലെ ശി​ക്ഷ സ്റ്റേ ​ചെ​യ്ത​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു ക​പി​ൽ സി​ബ​ലി​ന്‍റെ വാ​ദം.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​നു​ള്ള ക​മ്മീ​ഷ​ന്‍റെ നീ​ക്കം നി​യ​മ​വി​രു​ദ്ധ​വും ഏ​ക​പ​ക്ഷീ​യ​വു​മാ​ണെ​ന്നും മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മാ​നു​സൃ​ത​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ട് മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ന്നു എ​ന്നാ​ണ് സു​പ്രീം​കോ​ട​തി ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.