സുരക്ഷാ പ്രശ്നം: ഇന്നലെ ഭാരത് ജോഡോ യാത്ര കാറിലാക്കി
സുരക്ഷാ പ്രശ്നം: ഇന്നലെ ഭാരത് ജോഡോ യാത്ര കാറിലാക്കി
Saturday, January 28, 2023 2:00 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സു​​​ര​​​ക്ഷാ പ്ര​​​ശ്ന​​​ങ്ങൾ മൂലം കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ഇ​​ന്ന​​ല​​ത്തെ ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര കാ​​​റി​​​ലാ​​​ക്കി.

മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പി​​​ൻ​​​വ​​​ലി​​​ച്ച​​​തി​​​നെത്തുട​​​ർ​​​ന്ന് ഇ​​​ര​​​ച്ചു​​​ക​​​യ​​​റി​​​യ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ ​​​വ​​​ന്ന​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു യാ​​​ത്ര കാ​​​റി​​​ലാ​​​ക്കി​​​യ​​​ത്. വ​​​ലി​​​യ സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​യാ​​​ണ് യാ​​​ത്ര​​​യി​​​ലു​​​ണ്ടാ​​​യ​​​തെ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി ആ​​​രോ​​​പി​​​ച്ചു.

ത​​​ന്‍റെ​​​യും സ​​ഹ​​യാ​​​ത്രി​​ക​​രു​​ടെ​​യും സു​​​ര​​​ക്ഷ​​​യ്ക്ക് വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ട്ടു​​​വെ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി വ്യ​​​ക്ത​​​മാ​​​ക്കി. ബ​​​നി​​​ഹാ​​​ളിൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ സു​​​ര​​​ക്ഷ പി​​​ൻ​​​വ​​​ലി​​​ച്ചു​​​വെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു.

ജ​​​ന​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കാ​​​നോ ത​​​ട​​​യാ​​​നോ സാ​​​ധി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​യി. എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് സു​​​ര​​​ക്ഷ പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ട​​​യ​​​തെ​​​ന്ന് അ​​​റി​​​യി​​​ല്ല. അ​​​ടു​​​ത്ത ര​​​ണ്ടു ദി​​​വ​​​സം യാ​​​ത്ര​​​യ്ക്ക് സു​​​ര​​​ക്ഷാ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു​​​വെ​​​ന്നും രാ​​​ഹു​​​ൽ പറഞ്ഞു.


സി​​​ആ​​​ർ​​​പി​​​എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ പി​​​ൻ​​​വ​​​ലി​​​ച്ച​​​തോ​​​ടെ സു​​​ര​​​ക്ഷ​​​യി​​​ല്ലാ​​​തെ കു​​​റ​​​ച്ചു​​​ദൂ​​​രം ന​​​ട​​​ന്ന രാ​​​ഹു​​​ൽ പി​​​ന്നീ​​​ട് ബു​​​ള്ള​​​റ്റ് പ്രൂ​​​ഫ് കാ​​​റി​​​ലേ​​​ക്കു മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജ​​​മ്മു​​​വി​​​ലെ അ​​​തീ​​​വ സു​​​ര​​​ക്ഷാ മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ബ​​​നി​​​ഹാ​​​ളിൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ സു​​​ര​​​ക്ഷ പി​​​ൻ​​​വ​​​ലി​​​ച്ച​​​ത് വ​​​ലി​​​യ പി​​​ഴ​​​വാ​​​ണെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് കെ​.​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ട്വീ​​​റ്റ് ചെ​​​യ്തു. ഭാ​​​വി​​​യി​​​ൽ ഇ​​​ത്ത​​​രം പി​​​ഴ​​​വു​​​ക​​​ൾ സം​​​ഭ​​​വി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും അ​​ദ്ദേ​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​യ്ക്കെ​​​തി​​​രേ ഒ​​​മ​​​ർ അ​​​ബ്ദു​​​ള്ള​​​യും രം​​​ഗ​​​ത്തെ​​​ത്തി. രാ​​​ഹു​​​ലി​​​ന് സു​​​ര​​​ക്ഷ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ൽ ജ​​​മ്മു കാ​​​ഷ്മീ​​​ർ ഭ​​​ര​​​ണ​​​കൂ​​​ടം വീ​​​ഴ്ച വ​​​രു​​​ത്തി​​​യെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് ആ​​​രോ​​​പി​​​ച്ചു. രാ​​​ഹു​​​ലി​​​നും യാ​​​ത്ര​​​യ്ക്കും സു​​​ര​​​ക്ഷ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ൽ ജ​​​മ്മു കാ​​​ഷ്മീ​​​ർ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തായി കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ര​​​ജ​​​നി പാ​​​ട്ടീ​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.