ഡൽഹി സർവകലാശാലാ സംഘർഷം: അന്വേഷണസംഘത്തെ നിയോഗിച്ചു
ഡൽഹി സർവകലാശാലാ സംഘർഷം: അന്വേഷണസംഘത്തെ നിയോഗിച്ചു
Sunday, January 29, 2023 12:40 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച് സ​ർ​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​ർ.

ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ലാ പ്രോ​ക്ട​ർ ര​ജി​ൻ അ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഏ​ഴം​ഗ സ​മി​തി​ക്കാ​ണ് അ​ന്വേ​ഷ​ണച്ചുമ​ത​ല. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് തി​ങ്ക​ളാ​ഴ്ച സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ യോ​ഗേ​ഷ് സിം​ഗി​നു ന​ൽ​ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം.

കോ​മേ​ഴ്സ് വി​ഭാ​ഗം പ്ര​ഫ. അ​ജ​യ് കു​മാ​ർ സിം​ഗ്, ജോ​യി​ന്‍റ് പ്രോ​ക്ട​ർ പ്ര​ഫ. മ​നോ​ജ് കു​മാ​ർ സിം​ഗ്, സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം പ്ര​ഫ. സ​ഞ്ജ​യ് റോ​യ്, ഹ​ൻ​സ്‌​രാ​ജ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ര​മ, കി​രോ​രി​മാ​ൽ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ദി​നേ​ശ് ഖ​ട്ട​ർ, കോ​ള​ജ് ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ ഗ​ജെ സിം​ഗ് എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റം​ഗ​ങ്ങ​ൾ.


റി​പ്പ​ബ്ലി​ക് ദി​ന​ത്തി​നു പി​ന്നാ​ലെ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫാ​ക്ക​ൽ​റ്റി ഓ​ഫ് ആ​ർ​ട്സി​നു പു​റ​ത്ത് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ സ​മി​തി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോഗി​ക വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ഓ​ഫ് ഇ​ന്ത്യ​യു​മാ​യി (എ​ൻ​എ​സ്‌​യു-​ഐ) ബ​ന്ധ​മു​ള്ള 24 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി നോ​ർ​ത്ത് കാ​ന്പ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​വാ​ദ​മാ​യ ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​മി​ച്ച​തി​നെത്തുട​ർ​ന്നാ​യി​രു​ന്നു സം​ഘ​ർ​ഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.