പുൽവാമ രക്തസാക്ഷികൾക്ക് രാഹുലിന്‍റെ ആദരാഞ്ജലി
പുൽവാമ രക്തസാക്ഷികൾക്ക്  രാഹുലിന്‍റെ ആദരാഞ്ജലി
Sunday, January 29, 2023 12:40 AM IST
ജ​മ്മു കാ​ഷ്മീ​രി​ൽനി​ന്ന് ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

പു​ൽ​വാ​മ​യി​ലെ ധീ​ര​ര​ക്ത​സാ​ക്ഷി​ക​ൾ​ക്കു പ്ര​ണാ​മമ​ർ​പ്പി​ച്ചു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര ജ​മ്മു​വി​ൽനി​ന്നു കാ​ഷ്മീ​രി​ൽ. സു​ര​ക്ഷാ​വീ​ഴ്ച​യെ തു​ട​ർ​ന്നു നി​ർ​ത്തി​വ​ച്ച പ​ദ​യാ​ത്ര ഇ​ന്ന​ലെ രാ​വി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലെ അ​വ​ന്തി​പു​ര​യി​ൽ നി​ന്നു തി​ത​ല സു​ര​ക്ഷ​യോ​ടെ​യാ​ണു പു​ന​രാ​രം​ഭി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ പു​ൽ​വാ​മ ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ല​ത്ത് രാ​ഹു​ൽ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ക​ൾ​ക്കു പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ മെ​ഹ​ബൂ​ബ മു​ഫ്തി, ഒ​മ​ർ അ​ബ്ദു​ള്ള, സ​ഹോ​ദ​രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര എ​ന്നി​വ​ർ അ​ട​ക്കം ആ​യി​ര​ങ്ങ​ൾ രാ​ഹു​ലി​നൊ​പ്പം ജോ​ഡോ യാ​ത്ര​യി​ൽ ഇ​ന്ന​ലെ പ​ങ്കു​ചേ​ർ​ന്നു.

പീ​പ്പി​ൾ​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി (പി​ഡി​പി) പ്ര​സി​ഡ​ന്‍റ് മെ​ഹ​ബൂ​ബ മു​ഫ്തി, മ​ക​ൾ ഇ​ൽ​തി​ജ, അ​മ്മ എ​ന്നി​വ​ർ ദ​ക്ഷി​ണകാ​ഷ്മീ​രി​ലെ ചെ​ർ​സൂ അ​വ​ന്തി​പോ​ര​യ്ക്കു സ​മീ​പ​മാ​ണു യാ​ത്ര​യി​ൽ ചേ​ർ​ന്ന​ത്. ഇ​ന്ന​ലെ യാ​ത്ര സ​മാ​പി​ക്കു​ന്ന​തി​ന് ഏ​താ​നും കി​ലോ​മീ​റ്റ​ർ അ​ക​ലെ ലേ​ത്പോ​ര വ​രെ രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം മെ​ഹ​ബൂ​ബ ന​ട​ന്നു. ലേ​ത്പോ​റ​യി​ൽ കോ​ണ്‍ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര​യും യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.

ക​ന​ത്ത സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ന്ന​ലെ യാ​ത്ര തു​ട​ങ്ങി​യ​ത്. സി​ആ​ർ​പി​എ​ഫ്, ക​ര​സേ​ന​യു​ടെ രാ​ഷ്‌ട്രീയ റൈ​ഫി​ൾ​സ്, ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ് എ​ന്നി​വ​രു​ടെ സം​ഘം രാ​ഹു​ൽ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ജ​യ​റാം ര​മേ​ശ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ​ക്കു സു​ര​ക്ഷ​യൊ​രു​ക്കി. പാ​ത​യോ​ര​ത്തു ത​ടി​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ൾ പ​ക്ഷേ സു​ര​ക്ഷാ​വ​ല​യം വ​ക​വ​യ്ക്കാ​തെ രാ​ഹു​ലി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു. ജോ​ഡോ യാ​ത്ര​യെ സ്വീ​ക​രി​ക്കാ​ൻ നി​ര​വ​ധി കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും കാ​ത്തു​നി​ന്നി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ബ​നി​ഹാ​ലി​ലാ​ണ് നാ​ഷ​ണ​ൽ കോ​ണ്‍ഫ​റ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ​മ​ർ അ​ബ്ദു​ള്ള ജോ​ഡോ യാ​ത്ര​യി​ൽ രാ​ഹു​ലി​നെ അ​നു​ഗ​മി​ച്ച​ത്. പ്രാ​യ​ഭേ​ദ​മ​ന്യേ ജ​മ്മു കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ൾ ഐ​ക്യ​ത്തി​നാ​യി ജോ​ഡോ യാ​ത്ര​യി​ൽ അ​ണി​നി​ര​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഒ​മ​ർ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ബി​ജെ​പി അ​നു​കൂ​ല മാ​ധ്യ​മ​ങ്ങ​ൾ തി​ര​സ്ക​രി​ച്ചാ​ലും രാ​ഹു​ലി​ന്‍റെ പ​ദ​യാത്രയി​ലെ ജ​ന​പ​ങ്കാ​ളി​ത്തം ഐ​ക്യ​ത്തി​നുവേ​ണ്ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


പിന്നിട്ടത് 4,080 കി​ലോ​മീ​റ്റ​ർ; ജോ​ഡോ യാത്ര സ​മാ​പ​നം നാ​ളെ

ഭാ​ര​ത് ജോ​ഡോ യാ​ത്ര 4,080 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടു. നാ​ളെ ശ്രീ​ന​ഗ​റി​ൽ സ​മാ​പി​ക്കും. ശ്രീ​ന​ഗ​റി​ൽ രാ​വി​ലെ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം ന​ഗ​ര​ത്തി​ലെ നെ​ഹ്റു പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന റാ​ലി​യി​ൽ രാ​ഹു​ൽ പ്ര​സം​ഗി​ക്കും.

ക​ന​ത്ത സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് ജ​മ്മു കാ​ഷ്മീ​രി​ൽ ആ​യി​ര​ങ്ങ​ൾ പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​തു ശു​ഭ​സൂ​ച​ന​യാ​ണെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ലും ജ​യ​റാം ര​മേ​ശും പ​റ​ഞ്ഞു.
രാ​ജ്യ​ത്തെ 75 ജി​ല്ല​ക​ളി​ൽ സ​ഞ്ച​രി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കു രാ​ജ്യ​ത്താ​കെ വ​ലി​യ സ്വീ​ക​ര​ണ​മാ​ണു കി​ട്ടി​യ​തെ​ന്നു ജ​യ്റാം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശു​ദ്ധ​വാ​യു ശ്വ​സി​ച്ചെന്ന് മെ​ഹ​ബൂ​ബ

കാ​ഷ്മീ​രി​ൽ ശു​ദ്ധ​വാ​യു ശ്വ​സി​ക്കാ​ൻ കി​ട്ടി​യ​തി​നു തു​ല്യ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി​യും പി​ഡി​പി നേ​താ​വു​മാ​യ മെ​ഹ​ബൂ​ബ മു​ഫ്തി. 2019ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണു കാ​ഷ്മീ​രി​ക​ൾ ഇ​ത്ര കൂ​ട്ട​മായി വീ​ടു​ക​ളി​ൽനി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​ത്. രാ​ഹു​ലി​നോ​ടൊ​പ്പം ന​ട​ക്കാ​ൻ സാ​ധി​ച്ച​തു മി​ക​ച്ച അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും മു​ഫ്തി പ​റ​ഞ്ഞു.

പ​ദ​യാ​ത്ര ജ​മ്മു കാ​ഷ്മീ​രി​ലൂ​ടെ മു​ന്നേ​റി​യ​തു ച​രി​ത്ര​നി​മി​ഷ​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യെ സ്വാ​ഗ​തം ചെ​യ്യാ​ൻ ആ​യി​ര​ക്ക​ണ​ക്കി​നു കാ​ഷ്മീ​രി​ക​ൾ രം​ഗ​ത്തെ​ത്തി​യ​തു രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​ടെ ക​ണ്ണു തു​റ​പ്പി​ക്കു​ന്ന​താ​ണെ​ന്ന് യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യ അ​നി​ൽ ബോ​സ്, ചാ​ണ്ടി ഉ​മ്മ​ൻ, ഷീ​ബ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.