ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്: ബിജെപിയിൽ അതൃപ്തി
ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്: ബിജെപിയിൽ അതൃപ്തി
Sunday, January 29, 2023 12:40 AM IST
അ​​ഗ​​ർ​​ത്ത​​ല: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള സ്ഥാ​​നാ​​ർ​​ഥി പ​​ട്ടി​​ക പു​​റ​​ത്തു​​വ​​ന്ന​​തി​​നു പി​​ന്നാ​​ലെ ത്രി​​പു​​ര ബി​​ജെ​​പി​​യി​​ൽ ക​​ലാ​​പം. സ്ഥാ​​നാ​​ർ​​ഥി​​ക​​ളോ​​ടു​​ള്ള അ​​തൃ​​പ്തി പ​​ര​​സ്യ​​മാ​​യി വെ​​ളി​​പ്പെ​​ടു​​ത്തി പ​​ല​​യി​​ട​​ത്തും പ്ര​​വ​​ർ​​ത്ത​​ക​​ർ പാ​​ർ​​ട്ടി ഓ​​ഫീ​​സു​​ക​​ളി​​ൽ അ​​ക്ര​​മം അ​​ഴി​​ച്ചു​​വി​​ട്ടു. ബാ​​ബാ​​സ മ​​ണ്ഡ​​ല​​ത്തി​​ലെ ഗം​​ഗാ​​ന​​ഗ​​റി​​ൽ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ഓ​​ഫീ​​സ് അ​​ടി​​ച്ചു ത​​ക​​ർ​​ത്ത പ്ര​​വ​​ർ​​ത്ത​​ക​​ർ സ്ഥാ​​നാ​​ർ​​ഥി​​യെ മാ​​റ്റ​​ണ​​മെ​​ന്നു നേ​​തൃ​​ത്വ​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ക്കു​​മെ​​ന്നു ബാ​​ബാ​​സ​​യി​​ലെ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സു​​ദീ​​പ് ദേ​​ബ് പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തു. 2018 തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​റ്റൊ​​രു മ​​ണ്ഡ​​ല​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട ജ​​ദാ​​ബ് ലാ​​ലി​​നു സീ​​റ്റ് ന​​ൽ​​കി​​യ​​താ​​ണ് സു​​ദീ​​പ് ദേ​​ബ് അ​​നു​​കൂ​​ലി​​ക​​ളെ പ്ര​​കോ​​പി​​പ്പി​​ച്ച​​ത്.


ധ​​ർ​​മ​​ന​​ഗ​​റി​​ൽ ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ർ ബി​​ശ്വ​​ബ​​ന്ധു സെ​​ന്നി​​ന് വീ​​ണ്ടും സീ​​റ്റ് ന​​ൽ​​കി​​യ​​തി​​ലും പ്ര​​തി​​ഷേ​​ധം നി​​ല​​നി​​ൽ​​ക്കു​​ക​​യാ​​ണ്. ബി​​ജെ​​പി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി തി​​ങ്കു​​റോ​​യി ഉ​​ൾ​​പ്പെ​​ടെ​​യാ​​ണ് ഇ​​ട​​ഞ്ഞ​​ത്.

സ്ഥാ​​നാ​​ർ​​ഥി പ​​ട്ടി​​ക പു​​റ​​ത്തു​​വ​​ന്ന​​തി​​നു​​തൊ​​ട്ടു​​പി​​ന്നാ​​ലെ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ പ​​ല​​യി​​ട​​ങ്ങ​​ളി​​ലും പ്ര​​വ​​ർ​​ത്ത​​ക​​ർ തെ​​രു​​വി​​ൽ പ​​ര​​സ്യ​​പ്ര​​തി​​ഷേ​​ധം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.