കൊലക്കേസിൽ എംപി അവിനാശ് റെഡ്ഡിയെ സിബിഐ ചോദ്യംചെയ്തു
കൊലക്കേസിൽ എംപി അവിനാശ് റെഡ്ഡിയെ  സിബിഐ ചോദ്യംചെയ്തു
Sunday, January 29, 2023 12:40 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി വൈ.​​​​എ​​​​സ്. രാ​​​​ജ​​​​ശേ​​​​ഖ​​​​ര റെ​​​​ഡ്ഡി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ വി​​​​വേ​​​​കാ​​​​ന​​​​ന്ദ റെ​​​​ഡ്ഡി​​​​യു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വൈ​​​​എ​​​​സ്ആ​​​​ർ കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ക​​​​ഡ​​​​പ്പ എം​​​​പി അ​​​​വി​​​​നാ​​​​ശ് റെ​​​​ഡ്ഡി​​​​യെ സി​​​​ബി​​​​ഐ ഇ​​​​ന്ന​​​​ലെ ചോ​​​​ദ്യംചെ​​​​യ്തു.

ചോ​​​​ദ്യംചെ​​​​യ്യ​​​​ലി​​​​നു ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നു നി​​​​ർ​​​​ദേ​​​​ശി​​​​ച്ച് സി​​​​ബി​​​​ഐ ജ​​​​നു​​​​വ​​​​രി 24ന് ​​​​സ​​​​മ​​​​ൻ​​​​സ് അ​​​​യ​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​സൗ​​​​ക​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 28നു ​​​​ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സി​ബി​ഐ ത​യാ​റാ​ക്കി​യ സാ​​​​ക്ഷി​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ലാ​​​​ണ് അ​​​​വി​​​​നാ​​​​ശി​​​​ന്‍റെ പേ​​​​രു​​​​ള്ള​​​​തെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.


നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കാ​​​​ൻ ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ന്പ് പു​​​​ലി​​​​വെ​​​​ന്തു​​​​ല​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ 2019 മാ​​​​ർ​​​​ച്ച് 15നാ​​​​ണ് വി​​​​വേ​​​​കാ​​​​ന​​​​ന്ദ റെ​​​​ഡ്ഡി​​​​യെ കൊ​​​​ല്ല​​​​പ്പെ​​​​ട്ടനി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. കേ​​​​സ് അ​​​​ട്ടി​​​​മ​​​​റി​​​​ക്ക​​​​പ്പെ​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ​​​ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം വി​​​​ചാ​​​​ര​​​​ണ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.