മുഗൾ ഗാർഡൻസ് ഇനി അമൃത് ഉദ്യാൻ
മുഗൾ ഗാർഡൻസ്  ഇനി അമൃത് ഉദ്യാൻ
Sunday, January 29, 2023 12:40 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌ട്രപ​തി​ഭ​വ​നി​ലെ ഉ​ദ്യാ​ന​മാ​യ മു​ഗ​ൾ ഗാ​ർ​ഡ​ൻ ഇ​നി അ​മൃ​ത് ഉ​ദ്യാ​ൻ. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണു പു​ന​ർ​നാ​മ​ക​ര​ണം.

രാ​ഷ്‌ട്രപ​തി​ ദ്രൗ​പ​ദി മു​ർ​മു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​തി​നു പി​ന്നാ​ലെ 31 മു​ത​ൽ മാ​ർ​ച്ച് 26 വ​രെ അ​മൃ​ത് ഉ​ദ്യാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു സ​ന്ദ​ർ​ശി​ക്കാം.


രാ​ഷ്‌ട്രപ​തി​ഭ​വ​നു സ​മീ​പ​ത്താ​യി 15 ഏ​ക്ക​ർ വി​സ്തൃ​തി​യി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന അ​മൃ​ത് ഉ​ദ്യാ​ൻ കാ​ഷ്മീ​രി​ലെ മു​ഗ​ൾ ഗാ​ർ​ഡ​ൻ​സി​ന്‍റെ മാ​തൃ​ക​യി​ൽ ബ്രി​ട്ടീ​ഷ് ആ​ർ​ക്കി​ടെ​ക്റ്റ് എ​ഡ്വി​ൻ ലൂ​ട്യ​ൻ​സാ​ണു രൂ​പ​കല്​പ​ന ചെ​യ്ത​ത്. സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ ഘ​ട്ട​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ ന​ട​ക്കു​ന്ന രാ​ജ്പ​ഥി​ന്‍റെ പേ​ര് ക​ർ​ത്ത​വ്യ​പ​ഥ് എ​ന്നു മാ​റ്റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.