മധ്യപ്രദേശിൽ വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ചു കത്തി
മധ്യപ്രദേശിൽ വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ചു കത്തി
Sunday, January 29, 2023 12:40 AM IST
ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി/​​​​​​​മൊ​​​​​​​റേ​​​​​​​ന/​​​​​​​ഭ​​​​​​​ര​​​​​​​ത്പു​​​​​​​ർ: പ​​​​രി​​​​ശീ​​​​ല​​​​ന​​​​പ്പ​​​​റ​​​​ക്ക​​​​ലി​​​​നി​​​​ടെ വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ മു​​​​ൻ​​​​നി​​​​ര യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ചു ത​​​​ക​​​​ർ​​​​ന്ന് ഒ​​​​രു പൈ​​​​ല​​​​റ്റ് മരിച്ചു. ​റ​​​​ഷ്യ​​​​​ൻ നി​​​​​ർ​​​​​മി​​​​​ത സു​​​​​ഖോ​​​​​യ്-30 വി​​​​മാ​​​​ന​​​​വും ഫ്ര​​​​​ഞ്ച് നി​​​​​ർ​​​​​മി​​​​​ത മി​​​​​റാ​​​​​ഷ്- 2000 പോ​​​​ര്‌​​​​വി​​​​മാ​​​​ന​​​​വു​​​​മാ​​​​ണ് ആ​​​​​കാ​​​​​ശ​​​​​മ​​​​​ധ്യേ കൂ​​​​​ട്ടി​​​​​യി​​​​​ടി​​​​​ച്ച​​​​ത്.

മി​​​​റാ​​​​ഷ് പ​​​​റ​​​​ത്തി​​​​യി​​​​രു​​​​ന്ന വിം​​​​ഗ് ക​​​​മാ​​​​ൻ​​​​ഡ​​​​ർ ഹ​​​​​നു​​​​​മ​​​​​ന്ത് റാ​​​​​വു സാ​​​​​ര​​​​​ഥി​​​​​യാ​​​​​ണ് മ​​​​രി​​​​ച്ച​​​​ത്. സു​​​​ഖോ​​​​യ് വി​​​​മാ​​​​ന​​​​ത്തി​​​​ലെ മറ്റു ര​​​​ണ്ടു​​​​ പൈ​​​​ല​​​​റ്റു​​​​മാ​​​​ർ സു​​​​ര​​​​ക്ഷാ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​പ​​​​യോ​​​​ഗി​​​​ച്ച് പു​​​​റ​​​​ത്തെ​​​​ത്തി. പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ഇ​​​​വ​​​​ർ ഗ്വാ​​​​ളി​​​​യ​​​​റി​​​​ലെ സൈ​​​​നി​​​​കാ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.

വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച​​​​താ​​​​യി വ്യോ​​​​മ​​​​സേ​​​​ന സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. ര​​​​ണ്ട് വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഫ്ളൈ​​​​റ്റ് ഡാ​​​​റ്റ റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ശേ​​​​ഷ​​​​മേ അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​കൂ എ​​​​ന്നാ​​​​ണ് വ്യോ​​​​മ​​​​സേ​​​​നാ അ​​​​ധി​​​​കൃ​​​​ത​​​​ർ ന​​​​ൽ​​​​കു​​​​ന്ന വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

അ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഉ​​​​ന്ന​​​​ത​​​​തല അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ട്ടു​​​​ണ്ട്. ഗ്വാ​​​​​​​ളി​​​​​​​യ​​​​ർ വ്യോ​​​​മ​​​​താവ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​​​​ന്ന​​​​​​​ലെ പു​​​​​​​ല​​​​​​​ർ​​​​​​​ച്ചെ 5.30 ഓ​​​​​​​ടെ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. ര​​​​ണ്ടു വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​​​​വ​​​​​​​ശി​​​​​​​ഷ്ട​​​​​​​ങ്ങ​​​​​​​ൾ പ​​​​​​​ത്താ​​​​​​​ർ​​​​​​​ഗ​​​​​​​ഡ് മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യെ​​​​​​​ന്ന് മൊ​​​​റേ​​​​ന ജി​​​​​​​ല്ലാ ക​​​​​​​ളക്ട​​​​​​​ർ അ​​​​​​​ങ്കി​​​​​​​ത് അ​​​​​​​സ്താ​​​​​​​ന അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

മൊ​​​​​​​റേ​​​​​​​ന​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് നൂ​​​​​​​റു കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ അ​​​​​​​ക​​​​​​​ലെ രാ​​​​​​​ജ​​​​​​​സ്ഥാ​​​​​​​നി​​​​​​​ലെ ഭ​​​​​​​ര​​​​​​​ത്പു​​​​​​​രി​​​​​​​ലും അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ പ​​​​തി​​​​ച്ചു. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സ്ഥി​​​​രീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ​​​​​​​മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യ ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ സ്ഥ​​​​ല​​​​ത്ത് എ​​​​ത്തി​​​​യി​​​​രു​​​​ന്നു. അ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സി​​​​​​​ഡി​​​​​​​എ​​​​​​​സ് (ചീ​​​​​​​ഫ് ഓ​​​​​​​ഫ് ഡി​​​​​​​ഫ​​​​​​​ൻ​​​​​​​സ് സ്റ്റാ​​​​​​​ഫ്) ജ​​​​​​​ന​​​​​​​റ​​​​​​​ൽ അ​​​​​​​നി​​​​​​​ൽ ചൗ​​​​​​​ഹാ​​​​​​​ൻ, വ്യോ​​​​​​​മ​​​​​​​സേ​​​​​​​നാ മേ​​​​​​​ധാ​​​​​​​വി എ​​​​​​​യ​​​​​​​ർ ചീ​​​​​​​ഫ് മാ​​​​​​​ർ​​​​​​​ഷ​​​​​​​ൽ വി.​​​​​​​ആ​​​​​​​ർ.​​​​​​​ചൗ​​​​​​​ധ​​​​​​​രി എ​​​​​​​ന്നി​​​​​​​വ​​​​ർ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗു​​​​മാ​​​​യി ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്തി. അപകട ത്തിൽ മരിച്ച വിം​​​​ഗ് ക​​​​മാ​​​​ൻ​​​​ഡ​​​​ർ ഹ​​​​നു​​​​മ​​​​ന്ത് റാ​​​​വു സാ​​​​ര​​​​ഥി​​​​യു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ദുഃ​​​​ഖ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രു​​​​ന്ന​​​​താ​​​​യി പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി പി​​​​ന്നീ​​​​ട് ട്വീ​​​​റ്റ് ചെ​​​​യ്തു.


മൊ​​​​റേ​​​​ന അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന് നാ​​​​ലു​​​​മ​​​​ണി​​​​ക്കൂ​​​​ർ മു​​​​ന്പ് ബം​​​​ഗ​​​​ളൂരു​​​​വി​​​​ൽ വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ ഹ​​​​വാ​​​​ക് വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ട്ടി​​​​യി​​​​ച്ച് ത​​​​ക​​​​ർ​​​​ന്നി​​​​രു​​​​ന്നു.

ആ​​​​ദ്യ​​​​സം​​​​ഭ​​​​വ​​​​മെ​​​​ന്ന് വി​​​​ദ​​​​ഗ്ധ​​​​ർ

വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ മി​​​​റാ​​​​ഷ്-2000 സു​​​​ഖോ​​​​യ് -30 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ആ​​​​കാ​​​​ശ​​​​മ​​​​ധ്യേ കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് ത​​​​ക​​​​രു​​​​ന്ന​​​​ത് ആ​​​​ദ്യം.

അ​​​​തേ​​​​സ​​​​മ​​​​യം 70 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ കു​​​​റ​​​​ഞ്ഞ​​​​ത് 64 വ്യോ​​​​മ​​​​സേ​​​​നാ വി​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ങ്കി​​​​ലും ആ​​​​കാ​​​​ശ​​​​മ​​​​ധ്യേ ത​​​​ക​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്ന് വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​കാ​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ അ​​​​ഞ്ജി​​​​ത് ഗു​​​​പ്ത ട്വീ​​​​റ്റ് ചെ​​​​യ്തു.

39 പൈ​​​​ല​​​​റ്റു​​​​ക​​​​ളെ​​​​ങ്കി​​​​ലും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ മ​​​​ര​​​​ിച്ചിട്ടു​​​​ണ്ട്. മി​​​​ഗ്-21 വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള 11 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ സ​​​​മാ​​​​ന​​​​മാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ഹ​​​​ണ്ട​​​​ർ (എ​​​​ട്ട്) ജാ​​​​ഗ്വാ​​​​ർ (അ​​​​ഞ്ച്) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മ​​​​റ്റ് യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​ണ​​​​ക്ക്-​​​​ ട്വീ​​​​റ്റി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.