അമൃത് ഉദ്യാൻ ഉദ്ഘാടനം ചെയ്തു
Monday, January 30, 2023 3:45 AM IST
ന്യൂഡൽഹി: രാഷ്ട്രപതി ഭവൻ സമുച്ചയത്തിലെ പൂന്തോട്ടമായ അമൃത് ഉദ്യാൻ രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തു. മുഗൾ ഗാർഡൻസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പൂന്തോട്ടം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അമൃത് ഉദ്യാൻ എന്ന പേരിൽ പുനർനാമകരണം ചെയ്തതായി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു.
ഉദ്യാനം ചൊവ്വാഴ്ച മുതൽ മാർച്ച് 26 വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്. രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെ ഒരു മണിക്കൂർ വീതമുള്ള ആറ് സ്ലോട്ടുകളായാണ് സന്ദർശകരെ പ്രവേശിപ്പിക്കുക. ഓണ്‍ലൈൻ ബുക്കിംഗ് സംവിധാനം ഉപയോഗിച്ച് www.rashtrap atisachivalaya.gov.in എന്ന വെബ്സൈറ്റിലൂടെ സന്ദർശകർക്ക് സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.