ബിബിസി കോൺഗ്രസിനു ചേർന്ന പങ്കാളിയെന്ന് അനിൽ ആന്‍റണി
ബിബിസി കോൺഗ്രസിനു ചേർന്ന പങ്കാളിയെന്ന് അനിൽ ആന്‍റണി
Monday, January 30, 2023 3:45 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​നും ബി​ബി​സി​ക്കും എ​തിരേ വീ​ണ്ടും വി​മ​ർ​ശ​ന​വു​മാ​യി അ​നി​ൽ കെ. ​ആ​ന്‍റ​ണി. കാ​ഷ്മീ​ർ ഉ​ൾ​പ്പെ​ടാ​ത്ത ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം പ​ല ത​വ​ണ പ്ര​സി​ദ്ധീ​ക​രി​ച്ച ബി​ബി​സി കോ​ണ്‍ഗ്ര​സി​നു ചേ​ർ​ന്ന പ​ങ്കാ​ളി​ക​ളാ​ണെ​ന്നാ​യി​രു​ന്നു അ​നി​ൽ ആ​ന്‍റ​ണി​യു​ടെ വി​മ​ർ​ശ​നം.

കോ​വി​ഡി​ന്‍റെ ഡെ​ൽ​റ്റ വ​ക​ഭേ​ദം ഇ​ന്ത്യ​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി 2020ൽ ​ബി​ബി​സി പ​ങ്കു​വ​ച്ച വാ​ർ​ത്ത​യി​ൽ കാ​ഷ്മീ​ർ ഇ​ല്ലാ​ത്ത ഭൂ​പ​ടം ബി​ബി​സി പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​ത​മാ​ണ് അ​നി​ൽ ആ​ന്‍റ​ണി ട്വീ​റ്റ് ചെ​യ്ത​ത്. ബി​ബി​സി​യു​ടെ ചി​ല ഭൂ​ത​കാ​ല ദു​ഷ്ചെ​യ്തി​ക​ൾ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​നി​ൽ ആ​ന്‍റ​ണി​യു​ടെ ട്വീ​റ്റ്.


ഒ​ന്നി​ല​ധി​കം പ്രാ​വ​ശ്യം ബി​ബി​സി ഇ​ന്ത്യ​യു​ടെ ഭൂ​പ്ര​ദേ​ശ പ​ര​മാ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ബി​ബി​സി സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ളി​ല്ലാ​ത്ത സ്വ​ത​ന്ത്ര മാ​ധ്യ​മ സ്ഥാ​പ​ന​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​തു ക​ള​വാ​ണെ​ന്നും അ​നി​ൽ ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തെ സം​ബ​ന്ധി​ക്കു​ന്ന ബി​ബി​സി ഡോ​ക്യൂ​മെ​ന്‍റ​റി​യെ വി​മ​ർ​ശി​ച്ച് അ​നി​ൽ ആ​ന്‍റ​ണി പാ​ർ​ട്ടി​യു​ടെ ഒൗ​ദ്യാ​ഗി​ക പ​ദ​വി​ക​ൾ രാ​ജി​വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.