ബിബിസി ഡോക്യുമെന്‍ററി വിലക്കിനെതിരേയുള്ള ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും
ബിബിസി ഡോക്യുമെന്‍ററി വിലക്കിനെതിരേയുള്ള ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും
Tuesday, January 31, 2023 12:46 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ബി​സി​യു​ടെ "ഇ​ന്ത്യ: ദി ​മോ​ദി ക്വ​സ്റ്റ്യ​ൻ' എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി വി​ല​ക്കി​യ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​ക​ൾ ഫെ​ബ്രു​വ​രി ആ​റി​ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.

മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എ​ൻ. റാം, ​മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൻ, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര എ​ന്നി​വ​രാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. രാ​ജ്യ​ത്തെ പൗ​ര​ൻ​മാ​രു​ടെ അ​റി​യാ​നു​ള്ള അ​വ​കാ​ശം ലം​ഘി​ക്ക​പ്പെ​ട്ടു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​നാ​യ എം.​എ​ൽ. ശ​ർ​മ​യും ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്.

ഡോ​ക്യു​മെ​ന്‍റ​റി​ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തു ഭ​ര​ണ​ഘ​ട​നാ​ലം​ഘ​ന​മാ​ണെ​ന്ന് എ​ൻ. റാം ​ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഓ​ണ്‍ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ഡോ​ക്യു​മെ​ന്‍റ​റി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കു നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഡോ​ക്യു​മെ​ന്‍റ​റി ലി​ങ്കു​ക​ൾ ഷെ​യ​ർ ചെ​യ്ത ത​ങ്ങ​ളു​ടെ ട്വീ​റ്റു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.


നേ​രം കൊ​ല്ലി ഹ​ർ​ജി​ക​ളെ​ന്ന് കേ​ന്ദ്ര നി​യ​മ മ​ന്ത്രി

ബി​ബി​സി​യു​ടെ ഡോ​ക്യു​മെ​ന്‍റ​റി വി​ല​ക്ക് പി​ൻ​വ​ലി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി​യു​ടെ സ​മ​യം മെന​ക്കെ​ടു​ത്താ​നു​ള്ള​താ​ണെ​ന്ന് കേ​ന്ദ്ര നി​യ​മ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു.

ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ നീ​തി ന​ട​പ്പാ​ക്കി കി​ട്ടു​ന്ന​തി​ന് ദി​വ​സ​ങ്ങ​ൾ കാ​ത്തു ക​ഴി​യു​ന്പോ​ൾ ഇ​ത്ത​രം ഹ​ർ​ജി​ക​ൾ പ​ര​മോ​ന്നത കോ​ട​തി​യു​ടെ സ​മ​യം മെന​ക്കെ​ടു​ത്തു​ന്ന​താ​ണെ​ന്ന് മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.