യാത്രയ്ക്കിടെ വിമാനജീവനക്കാരെ ആക്രമിച്ച ഇറ്റാലിയൻ വനിത അറസ്റ്റിൽ
യാത്രയ്ക്കിടെ വിമാനജീവനക്കാരെ ആക്രമിച്ച ഇറ്റാലിയൻ വനിത അറസ്റ്റിൽ
Wednesday, February 1, 2023 12:43 AM IST
മും​​​​ബൈ: മ​​​ദ്യ​​​പി​​​ച്ചെ​​​ത്തി വി​​​മാ​​​ന​​​ത്തി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കു​​​ക​​​യും ജീ​​​വ​​​ന​​​ക്കാ​​​രെ മ​​​ർ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്ത ഇ​​​റ്റാ​​​ലി​​​യ​​​ൻ വ​​​നി​​​ത അ​​​റ​​​സ്റ്റി​​​ൽ.

തി​​​ങ്ക​​​ളാ​​​ഴ്ച അ​​​ബു​​​ദാ​​​ബി-​​​മും​​​ബൈ വി​​​സ്താ​​​ര വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യ അ​​​നി​​​ഷ്ട​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ പൗ​​​ള പെ​​​രു​​​ഷി​​​യോ എ​​​ന്ന 45 കാ​​​രി​​​ക്കെ​​​തി​​​രേ​​​യാ​​​ണ് മും​​​ബൈ സ​​​ഹ​​​ർ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ പി​​​ന്നീ​​​ട് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടു.

ജ​​​നു​​​വ​​​രി 30 ന് ​​​മും​​​ബൈ​​​യി​​​ലേ​​​ക്കു പ​​​റ​​​ന്ന വി​​​മാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​ശ്ന​​​ങ്ങ​​​ൾ. എ​​​ക്ക​​​ണോ​​​മി ക്ലാ​​​സ് ടി​​​ക്ക​​​റ്റു​​​മാ​​​യി വി​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ യാ​​​ത്ര​​​ക്കാ​​​രി ബി​​​സി​​​ന​​​സ് ക്ലാ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത് ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​ർ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഒ​​​രു ജീ​​​വ​​​ന​​​ക്കാ​​​രി​​​യു​​​ടെ മു​​​ഖ​​​ത്ത് ഇ​​​ടി​​​ച്ച യാ​​​ത്ര​​​ക്കാ​​​രി മ​​​റ്റൊ​​​രു ജീ​​​വ​​​ന​​​ക്കാ​​​രിയുടെ ദേ​​​ഹ​​​ത്ത് തു​​​പ്പു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​നി​​​ടെ വ​​​സ്ത്രം അ​​​ഴി​​​ച്ചു​​​ക​​​ള​​​യു​​​ക​​​യും ചെ​​​യ്തു.


തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ വി​​​മാ​​​നം മും​​​ബൈ​​​യി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.