മൊബൈൽ ഫോൺ ഉത്പാദനത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം
മൊബൈൽ ഫോൺ ഉത്പാദനത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം
Wednesday, February 1, 2023 12:43 AM IST
ന‍്യൂ​​​ഡ​​​ൽ​​​ഹി: മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ ലോ​​​ക​​​ത്ത് ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണെ​​​ന്ന് സാ​​​മ്പ​​​ത്തി​​​ക സ​​​ർ​​​വേ. 2015ൽ ​​​ആ​​​റു കോ​​​ടി മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളാ​​​യി​​​രു​​​ന്നു രാ​​​ജ‍്യ​​​ത്ത് ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. 2022ൽ ​​​ഇ​​​ത് 31 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.

ഇ​​​ല​​​ക്‌ട്രോണി​​​ക്സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ലും രാ​​​ജ‍്യം വ​​​ലി​​​യ വ​​​ള​​​ർ​​​ച്ച നേ​​​ടി. 2018 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​ലെ ഏ​​​പ്രി​​​ൽ-​​​ന​​​വം​​​ബ​​​ർ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ 3.9 ബി​​​ല‍്യ​​​ൺ അ​​​മേ​​​രി​​​ക്ക​​​ൻ ഡോ​​​ള​​​റി​​​ന്‍റെ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ണ്ടാ​​​യ​​​ത് 2023 ഏ​​​പ്രി​​​ൽ-​​​ന​​​വം​​​ബ​​​ർ കാ​​​ല​​​ത്ത് 13.8 ബി​​​ല‍്യ​​​ൺ അ​​​മേ​​​രി​​​ക്ക​​​ൻ ഡോ​​​ള​​​റി​​​ന്‍റേ​​​താ​​​യി ഉ​​​യ​​​ർ​​​ന്നു.

രാ​​​ജ‍്യ​​​ത്തെ വ‍്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല വ​​​ള​​​ർ​​​ച്ച​​​യു​​​ടെ പാ​​​ത​​​യി​​​ലാ​​​ണെ​​​ന്നും സാ​​​മ്പ​​​ത്തി​​​ക സ​​​ർ​​​വേ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ജി​​​ഡി​​​പി​​​യു​​​ടെ 31 ശ​​​ത​​​മാ​​​ന​​​വും വ‍്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നാ​​​ണ്. 12.1 കോ​​​ടി തൊ​​​ഴി​​​ലും വ‍്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യു​​​ടെ സം​​​ഭാ​​​വ​​​ന​​​യാ​​​ണ്.


2030 ആ​​​കു​​​മ്പോ​​​ഴേ​​​ക്കും രാ​​​ജ‍്യ​​​ത്ത് വ​​​ർ​​​ഷം ഒ​​​രു കോ​​​ടി ഇ​​​ല​​​ക്ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ൽ​​​പ്പ​​​ന​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. 2022-2030 കാ​​​ല​​​യ​​​ള​​​വി​​​ൽ ഇ​​​ല​​​ക്ട്രി​​​ക് വാ​​​ഹ​​​ന വി​​​പ​​​ണി​​​യി​​​ൽ 49 ശ​​​താ​​​മ​​​ന​​​ത്തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

2022 ഡി​​​സം​​​ബ​​​റി​​​ൽ ജ​​​പ്പാ​​​നെ​​​യും ജ​​​ർ​​​മ​​​നി​​​യെ​​​യും പി​​​ന്ത​​​ള്ളി ഇ​​​ന്ത‍്യ ലോ​​​ക​​​ത്തെ മൂ​​​ന്നാ​​​മ​​​ത്തെ ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ മാ​​​ർ​​​ക്ക​​​റ്റാ​​​യി മാ​​​റി. 2021ൽ ​​​ലോ​​​ക​​​ത്തെ ഇ​​​രു​​​ച​​​ക്ര, മു​​​ച്ച​​​ക്ര വാ​​ഹ​​ന നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ രാ​​​ജ‍്യം ഒ​​​ന്നാ​​​മ​​​തെ​​​ത്തി. പാ​​​സ​​​ഞ്ച​​​ർ കാ​​​ർ നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ നാ​​​ലാം സ്ഥാ​​​ന​​​ത്തു​​​മെ​​​ത്തി. ജി​​​ഡി​​​പി​​​യു​​​ടെ 7.1 ശ​​​ത​​​മാ​​​നം വാ​​​ഹ​​​ന മേ​​​ഖ​​​ല​​യി​​​ൽ​​​നി​​​ന്നാ​​​ണ്. 2021 അ​​​വ​​​സാ​​​ന​​​ത്തി​​​ൽ 3.7 കോ​​​ടി തൊ​​​ഴി​​​ലും വാ​​​ഹ​​​ന​​​മേ​​​ഖ​​​ല സം​​​ഭ​​​ാവ​​​ന​​​ ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.