ആരോഗ്യത്തിൽ ആയുഷ്മാൻ മുഖ്യം
ആരോഗ്യത്തിൽ ആയുഷ്മാൻ മുഖ്യം
Thursday, February 2, 2023 1:05 AM IST
ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു​ള്ള പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. അ​രി​വാ​ൾ രോ​ഗം നി​ർ​മാ​ജ​നം ചെ​യ്യു​മെ​ന്നും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു.

2047 ആ​കു​ന്പോ​ഴേ​ക്കും അ​രി​വാ​ൾ രോ​ഗം പൂ​ർ​ണ​മാ​യും രാ​ജ്യ​ത്തു നി​ന്നു നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക​യാ​ണു പ്ര​ധാ​ന ല​ക്ഷ്യം. രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ ഗോ​ത്ര​വ​ർ​ഗ മേ​ഖ​ല​ക​ളി​ലെ 40 വ​യ​സു വ​രെ പ്രാ​യ​മു​ള്ള​വ​രി​ൽ ഏ​ഴു കോ​ടി​യോ​ളം ആ​ളു​ക​ളെ പ​രി​ശോ​ധി​ക്കും.

പു​തി​യ​താ​യി 157 ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ സ്ഥാ​പി​ക്കും. 2014 മു​ത​ൽ നി​ല​വി​ലു​ള്ള 157 മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രി​ക്കും പു​തി​യ ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ ആ​രം​ഭി​ക്കു​ക. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ൽ ഗ​വേ​ഷ​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വ്യ​വ​സാ​യ​രം​ഗ​ത്ത് ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി കൂ​ടു​ത​ൽ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കും.

ഐ​സി​എം​ആ​റി​ൽ പൊ​തു, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഗ​വേ​ഷ​ണ സൗ​ക​ര്യം ഒ​രു​ക്കും. മെ​ഡി​ക്ക​ൽ സാ​ങ്കേ​തി​ക​വി​ദ്യാ രം​ഗ​ത്തേ കൂ​ടു​ത​ൽ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കും. മെ​ഡി​ക്ക​ൽ ഡി​വൈ​സ​സ് പ്രൊ​ഡ​ക‌്ഷ​ൻ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ് പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.


ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണ​ങ്ങ​ളി​ലും മ​റ്റും വ്യ​വ​സാ​യ​രം​ഗ​ത്തു നി​ന്നു​ള്ള പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കും. ആ​രോ​ഗ്യ രം​ഗ​ത്തെ ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തും.

ആ​യു​ഷ്മാ​ൻ ഭാ​ര​ത് നാ​ഷ​ണ​ൽ ഡി​ജി​റ്റ​ൽ ഹെ​ൽ​ത്ത് മി​ഷ​നാ​യി 341.02 കോ​ടി രൂ​പ​യാ​ണ് നീ​ക്കി വ​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ഇ​ത് 200 കോ​ടി രൂ​പ​യാ​യി​രു​ന്നു. ആ​രോ​ഗ്യ മേ​ഖ​ല​യ്ക്കാ​യി ആ​കെ 88,956 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ കു​ടും​ബ ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​നാ​യി ആ​കെ വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന തു​ക 89,155 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ൽ 2980 കോ​ടി ആ​രോ​ഗ്യ രം​ഗ​ത്തെ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി 3,200 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.