ഫാക്ടറികളിലെ അപകടം: കമ്മീഷൻ നോട്ടീസയച്ചു
ഫാക്ടറികളിലെ അപകടം: കമ്മീഷൻ നോട്ടീസയച്ചു
Friday, February 3, 2023 3:57 AM IST
ന്യൂ​ഡ​ൽ​ഹി: ഫാ​ക്ട​റി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്കി​ൽ കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും നോ​ട്ടീ​സ് അ​യ​ച്ച് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഫാ​ക്ട​റി അ​ഡ്വൈ​സ് സ​ർ​വീ​സ് ആ​ൻ​ഡ് ലേ​ബ​ർ ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ടിന്‍റെ വി​വ​ര​ങ്ങ​ളു​ടെ അടിസ്ഥാനത്തില്‌ 2017-22 കാ​ല​യ​ള​വി​ൽ പ്ര​തി​ദി​നം മൂ​ന്നു പേ​ർ മ​രി​ച്ചി​രു​ന്ന​താ​യും 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്ന​താ​യും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. 2018-20 കാ​ല​യ​ള​വി​ൽ 3,331 മ​ര​ണ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ ഫാ​ക്ട​റി നി​യ​മ​ങ്ങ​ൾ​ക്കു കീ​ഴി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത് 14 പേ​ർ മാ​ത്ര​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.