മൗലാനാ ആസാദ് പ്രീമെട്രിക് സ്കോളർഷിപ്പ് പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രമന്ത്രി
മൗലാനാ ആസാദ് പ്രീമെട്രിക് സ്കോളർഷിപ്പ് പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രമന്ത്രി
Friday, February 3, 2023 3:57 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: പി​ന്നാ​ക്കവി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള മൗ​ലാ​നാ ആ​സാ​ദ് നാ​ഷ​ണ​ൽ പ്രീ ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പ് എ​ട്ടാം ക്ലാ​സ്‌ വ​രെ നി​ർ​ത്ത​ലാ​ക്കി​യ തീ​രു​മാ​നം പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി സ്മൃ​തി ഇ​റാ​നി.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് കേ​ന്ദ്ര സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പി​ന്നാ​ക്ക, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള ദേ​ശീ​യ ഫെ​ലോ​ഷി​പ്പ്, പ​ട്ടി​കജാ​തി, പ​ട്ടി​കവ​ർ​ഗ ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള പ്ര​ത്യേ​ക സ്കോ​ള​ർ​ഷി​പ്പ് എ​ന്നി​വ ല​ഭ്യ​മാ​ണെ​ന്നും സ്മൃ​തി ഇ​റാ​നി എം​പി​മാ​ർ​ക്ക് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.


മൗ​ലാ​നാ ആ​സാ​ദ് നാ​ഷ​ണ​ൽ ഫെലോഷി​പ്പ് മ​റ്റു മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ളു​മാ​യി ഓ​വ​ർ​ലാ​പ് ചെ​യ്യു​ന്ന​തി​നാ​ൽ 2022-2023 അ​ധ്യ​യ​നവ​ർ​ഷം മു​ത​ൽ എം​എ​എ​ൻ​എ​ഫ് നി​ർ​ത്ത​ലാ​ക്കി​യെ​ന്നും ഭാ​വി​യി​ൽ പു​നഃ​സ്ഥാ​പി​ക്കി​ല്ലെ​ന്നും മ​റു​പ​ടി​യി​ലു​ണ്ട്. പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലു​ള്ള സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ യു​ജി​സി, സി​എ​സ് ഐ​ആ​ർ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പി​ന് അ​ർ​ഹ​രാ​ണെ​ന്നും മ​റു​പ​ടി​യി​ൽ മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.