കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ആറിന്
കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം  ആറിന്
Friday, February 3, 2023 3:57 AM IST
ന്യൂ​ഡ​ൽ​ഹി: എ​ൽ​ഐ​സി, എ​സ്ബി​ഐ പോ​ലുള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്ത് അ​ദാ​നി ഗ്രൂ​പ്പി​നെ വ​ഴി​വി​ട്ടു സ​ഹാ​യി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് ആ​റി​നു രാ​ജ്യ​വ്യാ​പ​ക​മാ​യി ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി.

സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ കീ​ഴി​ൽ നി​ഷ്പ​ക്ഷ​മാ​യോ അ​ല്ലെ​ങ്കി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലോ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം, നി​ക്ഷേ​പ​ർ​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം, എ​ൽ​ഐ​സി, എ​സ്ബി​ഐ, മ​റ്റ് ബാ​ങ്കു​ക​ൾ എ​ന്നി​വ​യെ നി​ർ​ബ​ന്ധി​ച്ച് അ​ദാ​നി ഗ്രൂ​പ്പി​ൽ ഓ​ഹ​രി നി​ക്ഷേ​പി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യ​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് എ​ൽ​ഐ​സി, എ​സ്ബി​ഐ എ​ന്നി​വ​യു​ടെ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.