മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ചത് സഹകരണ ആശയത്തിനെതിരെന്ന് സുപ്രീംകോടതി
മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ചത്  സഹകരണ ആശയത്തിനെതിരെന്ന് സുപ്രീംകോടതി
Friday, February 3, 2023 3:58 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: സ​ഹ​ക​ര​ണ ആ​ശ​യ​ത്തി​നുത​ന്നെ എ​തി​രാ​യി​ട്ടാ​ണ് മ​ല​പ്പു​റം ജി​ല്ലാ ബാ​ങ്കി​നെ കേ​ര​ള ബാ​ങ്കി​ൽ ല​യി​പ്പി​ച്ച​തെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് ല​യ​നം ന​ട​ത്തി​യ​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ല​യ​ന​ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ ഹ​ർ​ജി​ക്കാ​ർ​ക്കു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ ദി​നേ​ശ് മ​ഹേ​ശ്വ​രി, ബേ​ല എം. ​ത്രി​വേ​ദി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സു​പ്രീം​കോ​ട​തി ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും എം​എ​ൽ​എ​യു​മാ​യ യു.​എ. ല​ത്തീ​ഫ്, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ജ​യ് മോ​ഹ​ൻ എ​ന്നി​വ​രാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.

സ​ഹ​ക​ര​ണ നി​യ​മ​ത്തി​ൽ കൊ​ണ്ടു​വ​ന്ന 74 എ​ച്ച് ഭേ​ദ​ഗ​തി ഉ​പ​യോ​ഗി​ച്ചാ​ണ് മ​ല​പ്പു​റം ജി​ല്ലാ ബാ​ങ്കി​നെ കേ​ര​ള ബാ​ങ്കി​ൽ ല​യി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ഈ ​ഭേ​ദ​ഗ​തി പ്ര​കാ​രം സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ ഇ​റ​ക്കി​യ അ​ന്തി​മ ഉ​ത്ത​ര​വ് ഹ​ർ​ജി​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ല​യ​നം ന​ട​ത്തി​യ രീ​തി​യോ​ടു ത​ങ്ങ​ൾ​ക്കു വി​യോ​ജി​പ്പാ​ണെ​ങ്കി​ലും, അ​ന്തി​മ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഈ ​ഘ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.


ഏ​ക​പ​ക്ഷീ​യ​ ഭേ​ദ​ഗ​തി​യി​ലൂ​ടെ സൊ​സൈ​റ്റി​ക​ളു​ടെ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ ക​വ​രു​ക​യാ​ണെ​ന്ന് ഹ​ർ​ജി​ക്കാ​ർ​ക്കുവേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.