ബംഗളൂരുവിൽ കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രക്ക് കാറിലേക്കു മറിഞ്ഞ് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
ബംഗളൂരുവിൽ കോണ്‍ക്രീറ്റ് മിക്‌സര്‍  ട്രക്ക് കാറിലേക്കു മറിഞ്ഞ്  അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
Friday, February 3, 2023 3:58 AM IST
ബം​​​​ഗ​​​​ളൂ​​​​രു: അ​​​മി​​​ത​​​വേ​​​ഗ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട കോ​​​ൺ​​​ക്രീ​​​റ്റ് മി​​​ക്സ​​​ർ ട്ര​​​ക്ക് കാ​​​റി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി ബം​​​ഗ​​​ളൂരു​​​വി​​​ൽ അ​​​മ്മ​​​യ്ക്കും മ​​​ക​​​ൾ​​​ക്കും ദാ​​​രു​​​ണാ​​​ന്ത്യം. ബ​​​​ന്ന​​​​ര്‍ഗ​​​​ട്ട റോ​​​​ഡി​​​​ല്‍ ഇ​​​​ന്ന​​​​ലെ​ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. സ്വ​​​​കാ​​​​ര്യ​​​​ക​​​​മ്പ​​​​നി ജീ​​​​വ​​​​ന​​​​ക്കാ​​​​രി ഗാ​​​​യ​​​​ത്രി കു​​​​മാ​​​​റും (46) ഷേ​​​ർ​​​വു​​​ഡ് ഹൈ​​​സ്കൂ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന മ​​​​ക​​​​ള്‍ സ​​​​മ​​​​ത​​​​യു​​​​മാ​​​​ണു (16) മ​​​​രി​​​​ച്ച​​​​ത്. ഓ​ഫീ​സി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ സ്കൂ​ളി​ലി​റ​ക്കാ​നാ​ണ് മ​ക​ളെ കൂ​ടെ​ക്കൂ​ട്ടി​യ​ത്.

ട്ര​​​ക്ക് കാ​​​റി​​​നു​​​ മു​​​ക​​​ളി​​​ലേ​​​ക്കു വീ​​​ണ​​​തോ​​​ടെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ പു​​​റ​​​ത്തെ​​​ത്തി​​​ക്കു​​​ക ദു​​​ഷ്ക​​​ര​​​മാ​​​യി. നാ​​​ല് ക്ര​​​യി​​​നു​​​ക​​​ളും ജെ​​​സി​​​ബി​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ച് ഏ​​​റെ സ​​​മ​​​യ​​​മെ​​​ടു​​​ത്താ​​​ണ് ഇ​​​രു​​​വ​​​രു​​​ടെയും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.


കാ​​​​റി​​​​ലെ എ​​​​മ​​​​ര്‍ജ​​​​ന്‍സി സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്നു സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ ഗാ​​​യ​​​ത്രി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തെ മ​​​റ്റൊ​​​രു ക​​​ണ്ണീ​​​ർ​​​ക്കാ​​​ഴ്ച​​​യാ​​​യി. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ഓ​​ടി​​ര​​​ക്ഷ​​​പ്പെ​​​ട്ട ട്ര​​​ക്ക് ഡ്രൈ​​​വ​​​ർ​​​ക്കാ​​​യി അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.