അദാനി കന്പനികളുടെ കൂപ്പുകുത്തൽ തുടരുന്നു
അദാനി കന്പനികളുടെ കൂപ്പുകുത്തൽ തുടരുന്നു
Friday, February 3, 2023 3:58 AM IST
മും​ബൈ: ഓ​ഹ​രിവി​പ​ണി​യി​ൽ അ​ദാ​നി ക​ന്പ​നി​ക​ളു​ടെ ത​ക​ർ​ച്ച തു​ട​രു​ന്നു. ലി​സ്റ്റ് ചെ​യ്ത ക​ന്പ​നി​ക​ളി​ൽ പ​ത്തി​ൽ എ​ട്ടി​ന്‍റെ​യും വി​ല ഇ​ന്ന​ലെ വ​ലി​യ​തോ​തി​ൽ ഇ​ടി​ഞ്ഞു. മാ​തൃ​ക​ന്പ​നി​യാ​യ അ​ദാ​നി എ​ന്‍റ​ർപ്രൈ​സ​സി​ന്‍റെ ഓ​ഹ​രിവി​ല​യി​ൽ 26.7 ശ​ത​മാ​നം ഇ​ടി​വാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ​ത്.

ഹി​ൻഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​​ശേ​ഷം അ​ദാ​നി ക​ന്പ​നി​ക​ളു​ടെ വി​പ​ണിമൂ​ല്യ​ത്തി​ൽ 10,000 കോ​ടി ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 8.19 ല​ക്ഷം കോ​ടി രൂ​പ) കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.


അ​ദാ​നി എ​ന്‍റ​ർപ്രൈ​സ​സി​ന്‍റെ തു​ട​ർ ഓ​ഹ​രി വി​ൽ​പ്പ​ന (എ​ഫ്പി​ഒ) റ​ദ്ദാ​ക്കു​ന്ന​താ​യി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി ബുധനാഴ്ച അ​റി​യി​ച്ചു. നി​ക്ഷേ​പ​ക​ർ​ക്കു പ​ണം തി​രി​കെ ന​ല്കും.
പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും എ​ഫ്പി​ഒ വി​ജ​യ​ക​ര​മാ​യി​രു​ന്നു. നി​ക്ഷേ​പതാ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് എ​ഫ്പി​ഒ റ​ദ്ദാ​ക്കു​ന്ന​തെ​ന്നാ​ണ് ഗൗ​തം അ​ദാ​നി പ​റ​ഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.