ബിബിസി ഡോക്യുമെന്‍ററി വിലക്ക്: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
ബിബിസി ഡോക്യുമെന്‍ററി വിലക്ക്:  കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
Saturday, February 4, 2023 5:08 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ളി​ൽ കേ​ന്ദ്ര​ത്തി​നു സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്.

പ്ര​തി​ക​ര​ണം അ​റി​യി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​രി​നു മൂ​ന്നാ​ഴ്ച സ​മ​യ​മാ​ണു കോ​ട​തി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഡോ​ക്യു​മെ​ന്‍റ​റി പൊ​തു​സ്രോ​ത​സു​ക​ളി​ൽ നി​ന്നു നീ​ക്കം ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വി​ന്‍റെ യ​ഥാ​ർ​ഥ രേ​ഖ​ക​ൾ സു​പ്രീം​കോ​ട​തി കേ​ന്ദ്ര​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഡോ​ക്യു​മെ​ന്‍റ​റി നി​രോ​ധ​ന​ത്തി​നെ​തി​രാ​യ ര​ണ്ടു ഹ​ർ​ജി​ക​ളാ​ണ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന, എം.​എം.​ സു​ന്ദ​രേ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഇ​ന്ന​ലെ പ​രി​ഗ​ണി​ച്ച​ത്. മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ൻ എ​ൻ.​റാം, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍, തൃ​ണ​മൂ​ൽ എം​പി മ​ഹു​വ മൊ​യ്ത്ര എ​ന്നി​വ​രു​ടേ​താ​യി​രു​ന്നു ആ​ദ്യഹ​ർ​ജി. അ​ഭി​ഭാ​ഷ​ക​നാ​യ എം.​എ​ൽ.​ ശ​ർ​മ സ​മ​ർ​പ്പി​ച്ച​താ​ണ് ര​ണ്ടാ​മ​ത്തെ ഹ​ർ​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.