കാഷ്മീരിൽ പിടിയിലായ ആറു ഭീകരരിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തു
കാഷ്മീരിൽ പിടിയിലായ ആറു ഭീകരരിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തു
Saturday, February 4, 2023 5:08 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​മ്മു​​കാ​​ഷ്മീ​​രി​​ലെ കു​​ൽ​​ഗാ​​മി​​ൽ ആ​​റ് ഭീ​​ക​​രർ പോ​​ലീ​​സും സു​​ര​​ക്ഷാ​​സേ​​ന​​യും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തി​​യ തി​​ര​​ച്ചി​​ലി​​ൽ പി​​ടി​​യി​​ലാ​​യി.

കു​​ൽ​​ഗാ​​മി​​ലും പ​​രി​​സ​​ര​​ഗ്രാ​​മ​​ങ്ങ​​ളി​​ലു​​മു​​ള്ള ഷാ​​​ഹി​​​ദ് അ​​​ഹ​​​മ്മ​​​ദ് പാ​​​ദ​​​ർ, ഉ​​​ബൈ​​​ദ് അ​​​ഹ​​​മ്മ​​​ദ് ലി​​​റ്റു, ഡാ​​​നി​​​ഷ് അ​​​ഹ​​​മ്മ​​​ദ് ദ​​​ർ, ന​​​വാ​​​സ് അ​​​ഹ​​​മ്മ​​​ദ് ഗ​​​നി, ആ​​​ബി​​​ദ് മു​​​സ്ത​​​ഫ, കി​​​ഫാ​​​യ​​​ത് അ​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. വ​​ൻ​​തോ​​തി​​ൽ പ​​ട​​ക്കോ​​പ്പു​​ക​​ളും ആ​​യു​​ധ​​ങ്ങ​​ളും പി​​ടി​​ച്ചെ​​ടു​​ക്കു​​ക​​യും ചെ​​യ്തു. കു​​ൽ​​ഗാ​​മി​​ലും സ​​മീ​​പ​​ഗ്രാ​​മ​​ങ്ങ​​ളി​​ലു​​മു​​ള്ള ഇ​​വ​​ർ ജ​​​യ്ഷ് ഇ ​​​മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​​മാ​​യി സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള വ്യ​​ക്ത​​മാ​​യ സൂ​​ച​​ന​​ക​​ൾ ല​​ഭി​​ച്ച​​തോ​​ടെ മി​​​ർ​​​ഹാ​​​മ, ദാം​​​ഹ​​​ൽ ഹ​​​ഞ്ചി​​​പോ​​​റ മേ​​​ഖ​​​ല​​​യി​​​ൽ തി​​ര​​ച്ചി​​ൽ ന​​ട​​ത്തി സം​​ഘ​​ത്തെ വ​​ല​​യി​​ലാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.