അദാനി ഗ്രൂപ്പിന്‍റെ തട്ടിപ്പ്: വേണ്ടപോലെ ഇടപെടുമെന്നു കേന്ദ്രമന്ത്രി
അദാനി ഗ്രൂപ്പിന്‍റെ തട്ടിപ്പ്: വേണ്ടപോലെ ഇടപെടുമെന്നു കേന്ദ്രമന്ത്രി
Sunday, February 5, 2023 1:26 AM IST
ന്യൂ​ഡ​ൽ​ഹി: അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ത​ട്ടി​പ്പുവി​ഷ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ വേ​ണ്ടപോ​ലെ ഇ​ട​പെ​ടു​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. സെ​ക്യൂ​രി​റ്റി എക്സ്ചേഞ്ച് ബോർഡ് (സെ​ബി) ഉ​ൾപ്പെടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളെ അ​വ​രു​ടെ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കൂ എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

വി​ഷ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം റി​സ​ർ​വ് ബാ​ങ്ക് പ്ര​തി​ക​രി​ച്ചുക​ഴി​ഞ്ഞ​താ​ണ്. എ​ൽ​ഐ​സി​യും മ​റ്റു ബാ​ങ്കു​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ അ​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​നി അ​ധി​കൃ​ത​ർ അ​വ​രു​ടെ ജോ​ലി ചെ​യ്യ​ട്ടെ എ​ന്നാ​ണു മ​ന്ത്രി പ​റ​ഞ്ഞ​ത്. സെ​ബി ഉ​ൾ​പ്പെടെ​യു​ള്ള നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.


അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ 20,000 കോ​ടി രൂ​പ​യു​ടെ എ​ഫ്പി​ഒ പി​ൻ​വ​ലി​ച്ച​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി​വാ​ദ​ങ്ങ​ൾ എ​ല്ലാംത​ന്നെ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ കൈ​കാ​ര്യം ചെ​യ്യും. നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ അ​വ​ർ​ക്കു​ത​ന്നെ കൈ​ക്കൊ​ള്ളാം. ഇ​ക്കാ​ര്യ​ത്തി​ൽ സെ​ബി​ക്ക് അ​വ​രു​ടേ​താ​യ രീ​തി​ക​ളു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ത്ര​യോ ത​വ​ണ ഇ​വി​ടെ എ​ഫ്പി​ഒ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടു രാ​ജ്യ​ത്തി​ന് പ്ര​ത്യേ​കി​ച്ച് എ​ന്തെ​ങ്കി​ലും കോ​ട്ടം സം​ഭ​വി​ച്ചു​ണ്ടോ എ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.