പുതിയ ജഡ്ജിമാരുടെ നിയമനം കേന്ദ്രസർക്കാർ അംഗീകരിച്ചു
പുതിയ ജഡ്ജിമാരുടെ  നിയമനം കേന്ദ്രസർക്കാർ അംഗീകരിച്ചു
Sunday, February 5, 2023 1:43 AM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യി​ലേ​ക്കു​ള്ള അ​ഞ്ച് പു​തി​യ ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​ത്തി​ന് കേ​ന്ദ്രം അം​ഗീ​കാ​രം ന​ൽ​കി. ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​ത്തി​ന് രാ​ഷ്‌ട്രപ​തി ദ്രൗ​പ​ദി മു​ർ​മു അം​ഗീ​കാ​രം ന​ൽ​കി​യെ​ന്ന് നി​യ​മമ​ന്ത്രി കി​ര​ണ്‍ റി​ജി​ജു ട്വീ​റ്റ് ചെ​യ്തു.

രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് പ​ങ്ക​ജ് മി​ത്ത​ൽ, പാ​റ്റ്ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജ​യ് ക​രോ​ൾ, മ​ണി​പ്പുർ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് പി.​വി. സ​ഞ്ജ​യ് കു​മാ​ർ, പാ​റ്റ്ന ഹൈ​ക്കോ​ട​തി ജ​ഡ്ജി അ​ഹ്സ​നു​ദീ​ൻ അ​മാ​നു​ള്ള, അ​ലാഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ജ​ഡ്ജി മ​നോ​ജ് മി​ശ്ര എ​ന്നി​വ​രു​ടെ നി​യ​മ​ന​ത്തി​നാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.


ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 13നാ​ണ് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്ത​ത്.
നി​യ​മ​നം ഇ​ത്ര​യും കാ​ലം നീ​ണ്ടുപോ​യ​തി​നെ സു​പ്രീം​കോ​ട​തി വി​മ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.