കേരള ഹൈക്കോടതി വിധിക്കെതിരേ സ്വവർഗ ദന്പതിമാർ സുപ്രീംകോടതിയിൽ
കേരള ഹൈക്കോടതി വിധിക്കെതിരേ സ്വവർഗ ദന്പതിമാർ സുപ്രീംകോടതിയിൽ
Tuesday, February 7, 2023 1:03 AM IST
ന്യൂ​ഡ​ൽ​ഹി: കൗ​ണ്‍സ​ലിം​ഗി​നു വി​ധേ​യ​മാ​ക​ണ​മെ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളാ​യ ദ​ന്പ​തി​മാ​ർ. ഒ​രു​മി​ച്ചു ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ച്ച സ്ത്രീദ​ന്പ​തി​മാ​ർ വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെത്തു​ട​ർ​ന്നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യ പ​ങ്കാ​ളി​യെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ങ്കാ​ളി ന​ൽ​കി​യ ഹേ​ബി​യ​സ് കോ​ർ​പ​സ് പ​രാ​തി​യെത്തുട​ർ​ന്ന് വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സിം​ഗ് മു​ഖേ​ന ഹാ​ജ​രാ​യ പ​ങ്കാ​ളി പ​രാ​തി​ക്കാ​രി​യു​മാ​യി ഒ​രു​മി​ച്ചു ജീ​വി​ക്കു​ന്ന​തി​നാ​ണ് ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടും വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യ പ​ങ്കാ​ളി​യെ കൗ​ണ്‍സ​ലിം​ഗി​ന് വി​ധേ​യ​യാ​ക്കാ​നാ​ണു കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.


കോ​ട​തി നി​ർ​ദേ​ശി​ക്കു​ന്ന കൗ​ണ്‍സ​ലിം​ഗ് പ​ങ്കാ​ളി​യു​ടെ ലൈം​ഗി​ക പ്ര​തി​പ​ത്തി മാ​റ്റു​ന്ന​തി​നു വേ​ണ്ടി​യാ​ണെ​ന്നും ഇ​തു തി​ക​ച്ചും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും പ​രാ​തി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി. കേ​സി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കു​മെ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.