ട്രെയിനുകളിൽ വാട്സാപ്പ് ഇ-കാറ്ററിംഗ് സംവിധാനം
ട്രെയിനുകളിൽ വാട്സാപ്പ് ഇ-കാറ്ററിംഗ് സംവിധാനം
Tuesday, February 7, 2023 1:03 AM IST
ന്യൂ​ഡ​ൽ​ഹി: ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് വാ​ട്സാ​പ്പ് ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ട​ൻ ഒ​രു​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി ഐ​ആ​ർ​സി​ടി​സി.

ഇ​ന്‍റ​റാ​ക്ടീ​വ് ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ചാ​റ്റ് ബോ​ക്സ് വ​ഴി​യാ​കും സം​വി​ധാ​നം. ഇ​തി​നോ​ട​കം +91 8750001323 എ​ന്ന വാ​ട്ട്സാ​പ്പ് ന​ന്പ​ർ വ​ഴി ചി​ല റൂ​ട്ടു​ക​ളി​ൽ ഐ​ആ​ർ​സി​ടി​സി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഇ​പ്പോ​ൾ നി​ശ്ചി​ത ട്രെ​യി​നു​ക​ളി​ൽ മാ​ത്രം ല​ഭ്യ​മാ​യ ഇ-​കാ​റ്റ​റിം​ഗ് സം​വി​ധാ​നം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി മ​റ്റ് ട്രെ​യി​നു​ക​ളി​ലും ല​ഭ്യ​മാ​ക്കു​മെ​ന്ന് ഐ​ആ​ർ​സി​ടി​സി വ്യ​ക്ത​മാ​ക്കി.


ഇ-​കാ​റ്റ​റിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ഐ​ആ​ർ​സി​ടി​സി പ്ര​ത്യേ​ക​മാ​യി വി​ക​സി​പ്പി​ച്ച www.catering.irctc.co.in വെ​ബ്സൈ​റ്റ് വ​ഴി​യും ഫു​ഡ് ഓ​ണ്‍ ട്രാ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യു​മാ​ണ് ഇ-​കാ​റ്റ​റിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.