ബിജെപി നേതാവിന്‍റെ ബന്ധുവിന്‍റെ ജീവപര്യന്തം തടവ് റദ്ദാക്കി
ബിജെപി നേതാവിന്‍റെ ബന്ധുവിന്‍റെ ജീവപര്യന്തം തടവ് റദ്ദാക്കി
Wednesday, February 8, 2023 12:30 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ അ​​​മി​​​ത് ജെ​​ത്‌​​വ കൊ​​​ല്ല​​പ്പെ​​ട്ട കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ബി​​​ജെ​​​പി നേ​​​താ​​​വി​​​ന്‍റെ ബ​​​ന്ധു ശി​​​വ സോ​​​ള​​​ങ്കി​​​യു​​​ടെ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ ഗു​​​ജ​​​റാ​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി താ​​​ത്കാ​​​ലി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി. ജ​​​സ്റ്റീ​​​സ് എ​​​സ്.​​​എ​​​ച്ച്. വോ​​​റ, മൗ​​​ന ഭ​​​ട്ട് എ​​​ന്നി​​​വ​​​രു​​​ടെ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചാ​​​ണു വി​​​ധി പ​​​റ​​​ഞ്ഞ​​​ത്. സി​​​ബി​​​ഐ കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സോ​​​ള​​​ങ്കി സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പ്പീ​​​ൽ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു കോ​​​ട​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി. സോ​​​ള​​​ങ്കി​​​ക്കു കോ​​​ട​​​തി ജാ​​​മ്യ​​​വും അ​​​നു​​​വ​​​ദി​​​ച്ചു.

ബി​​​ജെ​​​പി​​​യു​​​ടെ മു​​​ൻ എം​​​പി ദി​​​നു സോ​​​ള​​​ങ്കി​​​യു​​​ടെ അ​​​ന​​​ന്ത​​​ര​​​വ​​​നാ​​​ണ് അ​​​മി​​​ത് ജെ​​ത്‌​​വ കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സി​​​ലെ ഏ​​​ഴു പ്ര​​​തി​​​ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​യ ശി​​​വ സോ​​​ള​​​ങ്കി. 2010 ജൂ​​​ലൈ ഇ​​​രു​​​പ​​​തി​​​ന് ഗു​​​ജ​​​റാ​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​സ​​​ര​​​ത്തു​​​വ​​​ച്ചാ​​​ണ് അ​​​മി​​​ത് ജെ​​​ത്‌​​വ​​യെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ലു​​​ന്ന​​​ത്.


ദി​​​നു സോ​​​ള​​​ങ്കി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന​​​ധി​​​കൃ​​​ത ഖ​​​ന​​​ന ഇ​​​ട​​​പാ​​​ട് വി​​​വ​​​രാ​​​വ​​​കാ​​​ശ രേ​​​ഖ​​​ക​​​ളി​​​ലൂ​​​ടെ ജെ​​ത്‌​​വ ​പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​കം. 2021 സെ​​​പ്റ്റം​​​ബ​​​റി​​​ൽ കേ​​​സി​​​ലെ പ്ര​​​ധാ​​​ന പ്ര​​​തി​​​യും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ ദി​​​നു സോ​​​ള​​​ങ്കി​​​യു​​​ടെ ശി​​​ക്ഷ​​​യും ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.